CrimeEditors PicksFeaturedLatest NewsLocal NewsMost Popular NewsNationalPoliticssocial mediaviral newsviral story

ഉത്തർപ്രദേശിൽ പ്രിയങ്ക അറസ്റ്റിൽ..മറ്റ് 11 പേർക്കൊപ്പമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ലക്നോ/ ഉത്തർപ്രദേശ് പൊലീസിന്‍റെ കരുതൽ തടങ്കലിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. മറ്റ് 11 പേർക്കൊപ്പമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രിയങ്ക കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സീതാപൂരിലെ ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റാനാണ് തീരുമാനം.

പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. സെക്ഷൻ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുർ പൊലീസ് ചുമത്തിയിട്ടുള്ള കുറ്റം. കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടച്ച് നാല് കര്‍ഷകര്‍ അടക്കം എട്ട് പേര്‍ മരിച്ച ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ പ്രിയങ്കയെ സിതാപുർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നോട്ടീസോ എഫ്.ഐ.ആറോ ഇല്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഇപ്പോഴും പുറത്താണെന്നും ചൂണ്ടിക്കാട്ടി പ്രിയങ്ക തുടർന്ന് ട്വീറ്റ് സവിധെയ്യുകയുണ്ടായി. സംഭവസ്ഥലം സന്ദർശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വാക്ക് തർക്കത്തിലേർപ്പെട്ട പ്രിയങ്കയെ സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിൽ കരുതൽ തടങ്കലിൽ വെക്കുകയായിരുന്നു.

Back to top button