Editors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

റേഷൻ കാർഡുകൾ ഇനി സ്മാർട്ട് കാർഡുകൾ.

തിരുവനന്തപുരം/ ഭക്ഷ്യ വിതരണരംഗത്ത് സ്‌മാർട്ട് കാർഡ് സജീവമാക്കാനുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. അക്ഷയ സെന്റര്‍ – സിറ്റിസണ്‍ ലോഗിന്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കാം. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പിലാക്കിയ ഇ-റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാർഡുകളാക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങിയതോടെ കടകളില്‍ ഇപോസ് മെഷീനൊപ്പം ക്യുആര്‍ കോഡ് സ്‌കാനറും ഉണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ശിവൻ കുട്ടി അറിയിച്ചു.

കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പുറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാകും. നിലവില്‍ പുസ്തക രൂപത്തിലുള്ള റേഷന്‍കാര്‍ഡ്, ഇ-റേഷന്‍കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ ആവശ്യമുള്ളവര്‍ മാത്രം സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചാല്‍ മതി. അക്ഷയ സെന്റര്‍/ സിറ്റിസണ്‍ ലോഗിന്‍ വഴിയാണ് സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കേണ്ടത്.

സംസ്ഥാനത്തെ 90.45 ലക്ഷം റേഷന്‍കാര്‍ഡുകളിൽ 12,98,997 പേര്‍ അവരുടെ റേഷന്‍കാര്‍ഡുകള്‍ പി.വി.സി കാര്‍ഡുകളാക്കി കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ നയമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം, പഴയ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം, അംഗങ്ങളെ ഒഴിവാക്കാം, പുതിയ അംഗങ്ങളെ ചേര്‍ക്കാം. എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് എന്നതിനൊപ്പം ഒരു വര്‍ഷത്തിനുളളില്‍ സ്മാര്‍ട്ട് കാര്‍ഡ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍.

Back to top button