നമ്പര്‍ 18 ഹോട്ടലിലെ ഡി ജെ പാർട്ടിയിൽ റോയ് വയലാട്ട് ലഹരിമരുന്ന് വിതരണം നടത്തി, ലഹരിമൂത്ത് മാംസദാഹത്തോടെ ചെയ്സിങ് തുടർന്ന് അപകടം.
പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്റെയും അഴകാർന്ന ശരീരത്തിനായി ലഹരിയിൽ കാട്ടിയ ആക്രാന്തി
വള്ളിക്കീഴൻ/
കൊച്ചി/ മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസുമായി ബന്ധപെട്ടു നമ്പര്‍ 18 ഹോട്ടലിൽ ലഹരിമരുന്ന് വിതരണം നടത്തിയിരുന്നതായി പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. നമ്പര്‍ 18 ഹോട്ടലിൽ ലഹരിമരുന്ന് വിതരണം നടത്തിയിരുന്ന വിവരം പുറത്ത് വരാതിരിക്കാനാണ് ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു.
മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് വയലാട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് പോലീസ് ഒന്നിന് പിറകെ ഒന്നായി നിരത്തിയിട്ടുള്ളത്. റോയ് വയലാട്ട് ലഹരിമരുന്ന് വിതരണം നടത്തിയെന്നും സംഭവം പുറത്തറിയാതിരിക്കാനാണ് ഇതിനു മുഖ്യ തെളിവായിരുന്ന സി സി ടി വി ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങൾ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായാതായി പൊലീസ് പറഞ്ഞതായി ഒരു ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഡിജെ പാർട്ടി നടന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ വച്ചായിരുന്നു. ഇവിടുത്തെ ക്യാമറയിലേക്കുള്ള വൈദ്യുതി പാർട്ടി തുടങ്ങും മുൻപ് വിച്ഛേദിച്ചിരുന്നു. പാർട്ടിക്കിടെ റോയിയും ഇവരുടെ കാര്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനും ചേര്‍ന്ന് യുവതികളോട് ഹോട്ടലില്‍ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കിടെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഹോട്ടലിന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ഇത് സംബന്ധിച്ച് യുവതികളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം കുണ്ടന്നൂരിലെത്തിയപ്പോള്‍ സൈജു കാറിൽ ഇവരെ പിന്തുടരുകയായിരുന്നു. സൈജു കാറിൽ പിന്തുടർന്ന് വരുന്ന കാര്യം കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന് ആണ് ആദ്യം മനസിലായത്. അബ്ദുള്‍ റഹ്മാന്‍ വാഹനം നിര്‍ത്തുമ്പോൾ, തൊട്ടടുത്ത് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് സൈജു നിർബന്ധിക്കുകയും യുവതിയും സുഹുത്തുക്കളും എതിര്‍ക്കുകയുമായിരുന്നു. പിന്നീടാണ് അപകടത്തിലേക്ക് നയിച്ച കാര്‍ ചെയ്സിങ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഇതിനിടെ കേസില്‍ അറസ്റ്റിലായ റോയിക്കും ഹോട്ടലിലെ അഞ്ച് ജീവനക്കാര്‍ക്കും വ്യാഴാഴ്ച ജാമ്യം ലഭിച്ചു. ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ പ്രതികൾ കോടതിയിൽ പറയുകയുണ്ടായി. പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നൽകി.
കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്നും റോയ് വയലാട്ടും ജീവനക്കാരും ജാമ്യാപേക്ഷയിൽ കോടതിയെ ബോധിപ്പിക്കുകയുണ്ടായി. നവംബര്‍ ഒന്നാം തീയതിയായിരുന്നു അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം കൊച്ചിയില്‍ അപകടത്തില്‍ പ്പെടുന്നത്. അപകടസ്ഥലത്ത് വച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാന്‍ എന്നിവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ് ആഷിഖ് പിന്നീട് മരണപ്പെട്ടു.