CrimedeathEditors PicksFeaturedLatest NewsMost Popular Newssocial mediaviral newsviral storyWorld

അലക്‌സാൻഡ്രയെ റുസ്തം കുത്തി വീഴ്ത്തി, രക്തം വാർന്നുകൊണ്ടിരിക്കുമ്പോൾ ഫ്ലാറ്റിലൂടെ വലിച്ചഴച്ച് 13 നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു.

മോസ്കോ/ സെക്സ് കോച്ചായിരുന്ന അലക്‌സാൻഡ്ര മുർസലോവയുടെ മരണം റഷ്യയിലെ മോസ്കോയിൽ ചർച്ചയാകുകയാണ്. അലക്‌സാൻഡ്ര മുർസലോവയെ ഭർത്താവ് റുസ്തം മുർസലോവ് ക്രൂരമായി കൊലപ്പെടുത്തി കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിയുകയാ യിരുന്നു. റഷ്യയിൽ സെൻ്റ് പീറ്റേഴ്സ് ബർഗിലാണ് യുവതിയുടെ കൊലപാതകം നടന്നത്. കൊലപാതകം നടക്കുന്നതിന് മുൻപ് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളാണ് എവിടെയും ചർച്ച.

അലക്‌സാൻഡ്രയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റുസ്തം ഫ്ലാറ്റിൽ കാത്തിരിക്കുക യായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൊല നടത്താനായി കത്തി കൈവശം കരുതിയിരുന്നു. കുട്ടികളെ ബന്ധുവിൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. മറ്റൊരു സുഹൃത്തിനൊപ്പം ഫ്ലാറ്റിലേക്ക് എത്തിയ അലക്‌സാൻഡ്രയെ റുസ്തം ആക്രമിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു.

കുതറിമാറാൻ ശ്രമം നടത്തുന്നതിനിടെ യുവതിയെ റുസ്തം കുത്തി വീഴ്ത്തുകയാണ് ഉണ്ടായത്. കഴുത്തിലും തലയിലുമാണ് അലക്‌സാൻഡ്രക്ക് കൂടുതൽ കുത്തുകളേറ്റത്. കുത്തേറ്റ രക്തം വാർന്ന നിലയിൽ അവശയായി തറയിൽ കിടന്ന യുവതിയെ ഫ്ലാറ്റിലൂടെ വലിച്ചഴച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കൊല നടത്തിയ ശേഷം പോലീസ് മുന്നിൽ ഇയാൾ കീഴടങ്ങുകയാണ് ഉണ്ടായത്.

കൊലപാതകം സംബന്ധിച്ച വാർത്തകളും റിപ്പോർട്ടുകളും പുറത്തുവന്നതോടെ വിശദമായ അന്വേഷണമാണ് പോലീസ് നടത്തി വരുന്നത്. അലക്‌സാൻഡ്രക്ക് ജോലിയിൽ നിന്നും വരുമാനം വർധിക്കുന്നതിൽ റുസ്തം അസൂയാലുവായിരുന്നുവെന്ന് അലക്‌സാൻഡ്ര വെളിപ്പെടുത്തിയിരുന്നു. റുസ്തത്തെക്കാൾ അലക്‌സാൻഡ്ര കൂടുതൽ പണം സമ്പാദിച്ചിരുന്നതാണ് അസൂയ വർധിക്കാൻ കാരണം.

അലക്‌സാൻഡ്ര ഉപയോഗിച്ചിരുന്ന ഫോൺ തട്ടിയെടുത്ത് ജോലി മുടക്കാൻ ഒരിക്കൽ റുസ്തം ശ്രമം നടത്തി. മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന പ്രൊഫെഷണൽ ആണ് താനെന്നായിരുന്നു സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റിൽ അലക്‌സാൻഡ്ര പറഞ്ഞിരുന്നത്. ഏഴും രണ്ടും വയസുള്ള കുട്ടികളെയും അലക്‌സാൻഡ്രയെയും കുത്തിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി അലക്‌സാൻഡ്ര പറഞ്ഞിരുന്നു. ഭയം മൂലം കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയെങ്കിലും വീട്ടിൽ കടക്കാനും ഭീഷണിപ്പെടുത്താനും റുസ്തം ശ്രമം നടത്തുകയാണെന്നും അലക്‌സാൻഡ്ര വെളിപ്പെടുത്തിയിരുന്നതാണ്.

അലക്‌സാൻഡ്ര ഭർത്താവ് റുസ്തം മുർസലോവിനെ ഭയപ്പെട്ടിരുന്നതായിട്ടുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളിൽ ഭർത്താവിൽ നിന്നും സമ്മർദ്ദം ഉണ്ടാകുന്നതായി അലക്‌സാൻഡ്ര വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവ് തന്നെ കൊത്തിക്കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് ദിവസങ്ങൾക്ക് മുൻപ് അലക്‌സാൻഡ് പങ്കുവച്ചിരുന്നത്തിനു പിറകെയായിരുന്നു കോല നടന്നിരിക്കുന്നത്.

ഭർത്താവിനെ ഭയന്ന് അലക്‌സാൻഡ്ര താമസസ്ഥലം പലതവണ മാറിയിരുന്നു. എന്നാൽ ഭർത്താവിനെതിരെ ഇവർ പോലീസിൽ പരാതി നൽകിയതായി റിപ്പോർട്ടുകളിൽ ഇല്ല. ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തിൽ അലക്‌സാൻഡ്രയ്ക്ക് പോലീസ് സുരക്ഷ നൽകിയിരുന്നതായും വ്യക്തമാക്കപ്പെട്ടിട്ടില്ല.

സെപ്റ്റംബർ 21 നാണ് അലക്‌സാൻഡ്ര മുർസലോവ എന്ന 25കാരിയെ ഭർത്താവ് റുസ്തം മുർസലോവ് കൊലപ്പെടുത്തുന്നത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവതിയെ 13 നില കെട്ടിടത്തിൽ നിന്നും റുസ്തം വലിച്ചെറിയുകയായിരുന്നു. കൊലപാതകം നടക്കുന്നതിന് മുൻപായി ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതേസമയം കൊലയിലേക്ക് നയിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. കൊലപാതകം നടന്ന ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അലക്‌സാൻഡ്ര സെൻ്റ് പീറ്റേഴ്സ് ബർഗിലെ അറിയപ്പെടുന്ന പ്രൊഫഷണൽ സെക്സ് കോച്ചും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായിരുന്നു.

Back to top button