CrimedeathKeralaLatest NewsLocal NewsMost Popular News

സനുമോഹനെ കര്‍ണ്ണാടകയില്‍ നിന്ന് പോലീസ് പൊക്കി.

കര്‍ണാകയില്‍ നിന്നും ഞായറാഴ്ച സനുമോഹനെ പൊലീസ് പൊക്കി.

 

തിരുവനന്തപുരം/ വൈഗയുടെ മരണത്തിന്റെ കാരണം തേടിയുള്ള പോലീസിന്റെ അന്വേഷണം ഫലപ്രാപ്തിയിലേക്ക്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന സനു മോഹന്‍ പിടിയിലായതോടെയാണ് വൈഗയുടെ മരണത്തിലെ ദുരൂഹത നീക്കാനുള്ള പൊലീസിന്റെ അന്വേഷണം ഫലം കാണുന്നത്. കര്‍ണാകയില്‍ നിന്നും ഞായറാഴ്ചയാണ് സനുമോഹനെ പൊലീസ് പൊക്കിയത്.

ദുരൂഹസാഹചര്യത്തിലാണ് സനുമോഹനെയും മകള്‍ വൈഗയേയും മാര്‍ച്ച് 21ന് കാക്കനാട് കങ്ങരപ്പടി ശ്രിഗോകുലം ഹര്‍മണി ഫ്‌ളാറ്റില്‍ നിന്നും കാണാതാവുന്നത്. അടുത്ത ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. സനുമോഹന് വേണ്ടിയും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സനുമോഹനനേയോ സഞ്ചരിച്ചിരുന്ന കാറോ പുഴയില്‍ കാണാതായതോടെ വൈഗയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയും അന്വേഷണം ആ ദിശയിലേക്ക് മാറ്റുകയുമായിരുന്നു.

കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സനുമോഹനന്‍ പിടിയിലായത്. കൊല്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ്കാ ര്‍വാറിലെത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത സനുമോഹനനെ ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലേയോ കൊച്ചിയില്‍ എത്തിക്കും.

Back to top button