CrimeEditors PicksFeaturedGulfKeralaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

കോടതിയോട് എല്ലാം തുറന്ന് പറഞ്ഞു, സ്വപ്ന സുരേഷിന്റെ ജീവന് ഭീക്ഷണി

കൊച്ചി/ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ജീവന് ഭീക്ഷണി. തനിക്ക് ജീവന് ഭീഷണിയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോടതിയോട് പറഞ്ഞു. ചൊവ്വാഴ്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. മാധ്യമങ്ങളോട് സ്വപ്‌ന സുരേഷ് പറഞ്ഞു.

തനിക്ക് ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പറയാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് പറഞ്ഞു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. ചൊവ്വാഴ്ചയും കോടതിയില്‍ കാര്യങ്ങള്‍ പറയും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. സ്വപ്‌ന സുരേഷ് പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ രഹസ്യമൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അത് പ്രകാരം അവർ രഹസ്യമൊഴി നല്‍കാൻ സ്വപ്‌ന സുരേഷ് എറണാകുളം ജില്ലാ കോടതിയില്‍ എത്തിയിരുന്നു. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് കേസുമായി ബന്ധപെട്ടു പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചു വരുന്നത്.

 

Back to top button