CrimeEditors PicksFeaturedIndiaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

പിടിച്ചെടുത്ത കഞ്ചാവ് മറിച്ചു വിറ്റു കേസൊതുക്കിയ ഇൻസ്‌പെക്ടർ അടക്കം ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

ലഹരിവിൽപ്പനക്കാരിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് മറിച്ചു വിൽക്കുകയും കേസൊതു ക്കാൻ പിടിയിലായവരിൽ നിന്ന് കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഏഴു ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനിച്ചതായും ഇവരെ സസ്‌പെന്റ് ചെയ്തതായും കർണാടക യിലെ ഹൂബ്ലി ധര്‍വാഡ് പോലീസ് കമ്മീഷണര്‍ ലാഭു റാം വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാൻ ഇൻസ്പെ ക്ടറും ആറ് ഉദ്യോഗസ്ഥരും തയ്യാറായില്ല. കേസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ച എപിഎംസി പോലീസ് ഇൻസ്പെക്ടര്‍ വിശ്വനാഥ് ചൗഗലേ അടക്കമുള്ളവര്‍ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്.

പോലീസ് ഇൻസ്പെക്ടര്‍ വിശ്വനാഥ് ചൗഗലേയുടെ നേതൃത്വത്തിൽ കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ പിടികൂടുകയും ഒന്നര കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തതതിനു പിറകെ പോലീസ് കേസ് അട്ടിമറിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഒഴിവാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ കഞ്ചാവടക്കം പിടികൂടിയവരെ വിട്ടയച്ചു. ഇതിനായി ഇവരുടെ കൈയ്യിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സംഭവം പിന്നീട് പ്രാദേശിക വാർത്ത മാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്ത് വരുന്നത്.

പത്ര വാർത്തകളെ തുടർന്ന് പോലീസ് നടപടി വിവാദമായതിനു പിറകെ വിഷയത്തിൽ അന്വേഷണം നടത്താൻ പോലീസ് കമ്മീഷണര്‍ ഡിസിപി കെ രാമരാജനോട് ഉത്തരവിടു കയാണ് ഉണ്ടായത്. അന്വേഷണം നടത്തി ഡിസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാ നത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഉണ്ടായത്.

Back to top button