AthleticsEditors PicksFeaturedHealthLatest NewsMost Popular NewsRelationshipSportsviral newsviral story

ഒളിമ്പിക്സ് വില്ലേജിൽ ലൈംഗികബന്ധം നടക്കും, ലൈംഗികബന്ധം നിരോധിച്ചുവെന്ന വാർത്ത ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം.

ടോക്യോ/ കൊവിഡ് കാരണം ഒളിമ്പിക്സ് വില്ലേജിൽ ലൈംഗികബന്ധം നിരോധിച്ചുവെന്ന വാർത്ത ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാണെന്ന് ജർമനിയുടെ മുൻ ലോം​ഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസൻ ടൈഡ്കെ. ഒരു ജർമൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സൂസൻ ഇങ്ങനെ പ്രതികരിച്ചത്.

“ഒളിമ്പിക്സ് പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെ ശാരീരികോർജ്ജം മത്സരങ്ങൾക്കുശേഷം ഏറ്റവും ഉയർന്ന നിലയിലായിരിക്കും. അത് പുറത്തുകളയാനുള്ള എളുപ്പ വഴി ലൈംഗികബന്ധത്തിലേർപ്പെടുകയെന്നതാണ്. അതിനാൽ തന്നെ ഒളിംപിക്സിൽ സെക്സ് നിരോധിക്കാനാവില്ല, എന്നാൽ ശാരീരികോർജ്ജം നഷ്ടമാക്കുമെന്നതിനാൽ മത്സരങ്ങൾക്ക് മുമ്പ് ലൈംഗികബന്ധത്തിലേർപ്പെടുന്നത് പരിശീലകർ വിലക്കാറുണ്ട്.” സൂസെൻ പറയുന്നു.

ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെ പറ്റിയുള്ള വാർത്തകൾ എല്ലാ ഒളിമ്പിക്സിലും പുറത്തുവരുക പതിവാണ്. ഇക്കുറി ഒളിമ്പിക്സിന് താരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം തടയാനായി സംഘാടകർ നിർമ്മിച്ച കിടക്കകൾ ഏറെ വാർത്ത പ്രാധാന്യം നേടുകയുണ്ടായി. വിഷയം സംഘാടകർ പിന്നീട് നിഷേധിക്കുകയായിരുന്നു. കട്ടിലുകൾക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന വിശദീകരണവും സംഘാടകർ തുടർന്ന് നൽകി.

ഇതേ സംഘാടകർ പിന്നീട് ഗെയിംസ് വിലേജിൽ കോണ്ടം വിതരണം ചെയ്തത് വിവാദം ഉണ്ടാക്കി. കൊവിഡ് സമയത്ത് കളിക്കാർ തമ്മിൽ ശാരീരീക അകലം പാലിക്കണമെന്ന് കർശനമായി പറയുന്നതിനൊപ്പം ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജിൽ വിതരണം ചെയ്ത സംഘാടകരുടെ നടപടിയാണ് വിവാദങ്ങൾ വിളിച്ചു വരുത്തിയത്.

ഒളിമ്പിക്സിൽ ലൈംഗികബന്ധത്തിന് അത്രയേറെ പ്രാധാന്യം ഉണ്ടെന്നാണ് മുൻ ഒളിമ്പ്യൻ സൂസൻ ടൈഡ്കെയുടെ വാക്കുകൾ അടിവരയിടുന്നത്. സൂസൻ ടൈഡ്കെ മാത്രമാണ് ഇക്കാര്യം തുറന്നു പറയാൻ ധൈര്യം കാട്ടിയത്. കൊവിഡ് കാരണം ഒളിമ്പിക്സ് വില്ലേജിൽ ലൈംഗികബന്ധം നിരോധിച്ചുവെന്ന വാർത്ത ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാണെന്നാണ് സൂസൻ ടൈഡ്കെയുടെ പ്രതികരണം.

Back to top button