Editors PicksEntertainmentFeaturedHealthKeralaLatest NewsLaw/CourtLocal NewsMost Popular News

മലപ്പുറത്ത് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു.

മലപ്പുറം / മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നെടിയുരുപ്പിൽ ഷിഗെല്ല വൈറസ് സ്ഥിരീക രിച്ചു. പത്ത് വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. രണ്ട് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഷിഗെല്ല സ്ഥിരീകരിച്ചതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

കാസർകോട് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവര്‍മ സാമ്പിളില്‍ ഷിഗെ ല്ല ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ് എന്നതാണ് ഗൗരവമേറുന്നത്.

Back to top button