CinemadeathEditors PicksEntertainmentFeaturedKeralaLatest NewsLocal NewsMost Popular NewsMoviessocial mediaviral newsviral story

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകൻ വി എം കുട്ടി (86) അന്തരിച്ചു.

കോഴിക്കോട്/ മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. വി എം കുട്ടി ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇരുപത് വയസുമുതൽ ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് കലാജീവിതം തുടങ്ങിയ കുട്ടി ആറ് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു.

കുട്ടി ഏഴ് സിനിമകളിൽ പാടിയിട്ടുണ്ട്. മാർക്ക് ആന്റണി എന്ന ചിത്രത്തിനായി പാട്ടെഴുതി യിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവായ കുട്ടി മൂന്ന് സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്തിട്ടുണ്ട്. ഉൽപത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനിമകളിൽ അഭിനയിക്കുകയും ഉണ്ടായി.

മാപ്പിളപ്പാട്ടിന് സംസ്ഥാനത്ത് ആദ്യമായി ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയ കുട്ടി 1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിൽ ജനിച്ചു.അദ്ധ്യപക പരിശീലന കോഴ്‌സിന് ശേഷം 1985 വരെ അദ്ധ്യാപകനായി ജോലി ചെയ്തു. തുടർന്ന് സ്വയം വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാവു കയായിരുന്നു. കേരള സാഹിത്യ നാടക അക്കാദമി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കള്‍ച്ചറല്‍ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളിലും വി എം കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

Back to top button