CrimedeathEditors PicksFeaturedKeralaLatest NewsLaw/CourtLocal NewsMost Popular NewsNationalsocial mediaviral newsviral story

ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന അപ്പൂർവ്വമായ കേസിൽ സൂരജിന് ഇരട്ട ജീവപര്യന്തം.

കൊല്ലം/ സ്വത്ത് കൈയ്യിലാക്കാൻ ഭാര്യ ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജിന്റേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിച്ച കേസിൽ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

പ്രതിക്ക് നാലു ജീവപര്യന്തവും, വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിനു – 10 വർഷവും, തെളിവ് നശിപ്പിക്കലിന് 7 വർഷവും, വധശ്രമത്തിനും, കൊലപാതകത്തിനും ഇരട്ട ജീവപര്യന്തം എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. പുറമെ അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിക്കുകയുണ്ടായി.

കൊല്ലം അഡീഷണൽ ജില്ലാ കോടതിയിൽ വിധി പ്രസ്താവം കേൾക്കാൻ വൻ ജനാവലി സന്നിഹിതരായിരുന്നു. 11.40ഓടെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് സൂരജിനെ കോടതിയിൽ എത്തിച്ചു. ജഡ്ജി വിധി വായിക്കുമ്പോൾ പ്രതിക്കൂട്ടിൽ നിർവികാരനായിട്ടാണ് സൂരജ് നിന്നിരുന്നത്. സമാന കേസുകളിലെ വിധി പ്രസ്താവം ഉദ്ധരിച്ചു കൊണ്ടാണ് ജഡ്ജി വിധി പറഞ്ഞത്. സൂരജ് കുറ്റക്കാരനെന്ന് കോടതി തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു.

പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരു ന്നതാണ്. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് സ്പെഷ്യൽ പബ്ലിഖ് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ആവശ്യപ്പെട്ടിരുന്നു. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെടുകയായിരുന്നു. സൂരജ് അറസ്റ്റിലായി 82ാം ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിവാദമായ കേസിൽ ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി പറഞ്ഞിരിക്കുന്നത്.

അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറയുകയുണ്ടായി. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ പറഞ്ഞിരുന്നു.

Back to top button