സിനിമരംഗത്ത് മയക്കുമരുന്ന് മാഫിയ ബന്ധം ബലപ്പെടുന്നു, തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാൾ എന്‍ സി ബി കസ്റ്റഡിയിൽ
ബംഗ്ലൂരു / മയക്കുമരുന്ന് കേസില്‍ പ്രശസ്ത തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാൾ എന്‍ സി ബി കസ്റ്റഡിയിൽ. ബാംഗ്ലൂരു മയക്കുമരുന്നു കേസിൽ കർണാടക സിനിമ മേഖലയുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാകുന്നതിനു പുറകെയാണ് കന്നഡ നടന്‍ ഭരത്, ഡി ജെ ചിന്നപ്പ ഉൾപ്പെടെയുള്ളവർ പിടിയിലായത്.
കഴിഞ്ഞ ദിവസം കർണാടക അതിർത്തിയിൽ നിന്നും 21 കോടി രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരങ്ങളെ പിടികൂടിയത്.
അതേസമയം, ബംഗളൂരു മയക്കുമരുന്ന് കേസിൽ കർണാടക സിനിമ മേഖലയിലെ പ്രമുഖർ അടങ്ങുന്ന വൻ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ബംഗ്ലൂരു പൊലീസ് ഹൈക്കോ ടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നടിമാരായ സജ്ഞന ഗല്‍റാണി, രാഗ്വിണി ദിവേദി എന്നിവരും മയക്കുമരുന്ന് ഉപയോഗി ച്ചതായി കണ്ടെത്തിയ കേസിൻറെ അന്വേഷണം പുരോഗമിക്കവെയാണ് നടി സോണിയ അഗര്‍വാലിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.