Editors PicksFeaturedIndiaLatest NewsMost Popular NewsNationalPoliticssocial mediaviral newsviral storyWorld
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു.
കൊളംബോ/ ആഴ്ചകളോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജനകീയ പ്രതിഷേധത്തിന് അറുതിയുണ്ടാക്കാൻ കഴിയാത്ത അവസ്ഥയിൽ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് മഹിന്ദ രാജപക്‌സെയുടെ രാജി എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവയ്ക്കാതെ ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷം പറഞ്ഞിരുന്നത്.
ഇതിനിടെ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം നടത്തിയ സംഭവങ്ങൾ സ്ഥിതിഗതികള്‍ സങ്കീർണമാക്കുകയായിരുന്നു. പ്രക്ഷോഭകരെ നേരിടാന്‍ രാജ്യമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിസ്ഥാനം മഹിന്ദ രാജപക്‌സെ രാജി വെക്കുന്നത്.