CrimedeathEditors PicksFeaturedKeralaLatest NewsLaw/CourtLocal NewsMost Popular NewsRelationshipsocial mediaviral newsviral story

ഉത്രവധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരൻ, 13ന് ശിക്ഷ വിധിക്കും.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ

കൊല്ലം/ കേരളത്തെ ഞെട്ടിച്ച ഉത്രവധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്നു കോടതി വിധി. ജഡ്ജി എം മനോജിന്റേതാണ് ശിക്ഷ വിധി. കേസിൽ ഒക്ടോബർ 13ന് ശിക്ഷ വിധിക്കും. പ്രോസിക്യൂഷൻ വാദങ്ങൾ ശരിവെച്ച കോടതി സൂരജിനെതീരെ ചുമത്തിയ കുറ്റങ്ങൾ വായിച്ചു കേൾപ്പിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതി സൂരജിന്റെ മറുപടി ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസില്‍ വിധിപ്രസ്താവം ഉണ്ടായത്. സൂരജ് കോടതിയില്‍ നിര്‍വികാരനായി നിൽക്കുകയായിരുന്നു.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലയെന്നും പ്രോസിക്യൂഷൻ പറയുകയുണ്ടായി. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസിൽ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണുണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിചിത്രവും പൈശാചികവും ദാരുണവുമായ സംഭവമാണ് നടന്നതെന്ന് വാദിച്ച പ്രോസിക്യൂഷന്‍ സൂരജിന് വധശിക്ഷ നല്‍കണമെന്ന് കോടതിയോടെ ആവശ്യപ്പെട്ടു. ഉത്രയുടെ മരണം നടന്നിട്ട് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതി സൂരജ് കുറ്റക്കാരനാണെന്നു വിധി പ്രഖ്യാപിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാൻ കഴിയില്ലെന്നും ഉത്രയുടെ കൊലപാതകമല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിക്കുകയുണ്ടായി.

2020 മേയ് 7നാണ് അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്രയെ സ്വന്തംവീട്ടിൽ മരിച്ചനി ലയിൽ കണ്ടെത്തിയത്. കേരളത്തെയാകെ ഞെട്ടിയ കേസിൽ ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) അറസ്റ്റിലായി. പണം കൊടുത്തു വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

അഞ്ചൽ ഉത്രവധക്കേസിൽ അന്വേഷണസംഘം മൂർഖൻ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്‌മോർട്ടവും കേസിൽ നിർണായക തെളിവാവു കയായിരുന്നു. ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടവും നിർണായക തെളിവായി കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നതാണ്

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. വാദത്തിനിടയിൽ ഡിജിറ്റൽ തെളിവുകൾ നേരിട്ട് പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം നടന്നത്.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് അകത്ത് കയറിയത് എങ്ങനെ എന്നതാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ വഴിയൊരുക്കുന്നത്. 2020 മാർച്ച് രണ്ടിന് അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയാറാക്കുകയായിരുന്നു. പിന്നീട് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. മൂർഖൻ പാമ്പിന് ഉത്ര കിടന്നമുറിയിൽ കയറാനുള്ള പഴുതുകൾ ഇല്ലായിരുന്നെന്നും ജനൽവഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധർ മൊഴിനൽകുകയും ഉണ്ടായി.

കേരളത്തെ ഞെട്ടിച്ച ഉത്രവധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനാണെന്നു ജഡ്ജി എം മനോജ് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. പ്രോസിക്യൂഷൻ വാദങ്ങൾ ശരിവെച്ച കോടതി സൂരജിനെതീരെ ചുമത്തിയ കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കുമ്പോൾ, ഒന്നും പറയാനില്ലെന്നായിരുന്നു പ്രതി സൂരജിന്റെ മറുപടി ഉണ്ടായത്.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലയെന്നും പ്രോസിക്യൂഷൻ പറയുകയുണ്ടായി. കേസ് അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസിൽ സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണുണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിചിത്രവും പൈശാചികവും ദാരുണവുമായ സംഭവമാണ് നടന്നതെന്ന് വാദിച്ച പ്രോസിക്യൂഷന്‍ സൂരജിന് വധശിക്ഷ നല്‍കണമെന്ന് കോടതിയോടെ ആവശ്യപ്പെടുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാൻ കഴിയില്ലെന്നും ഉത്രയുടെ കൊലപാതകമല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിക്കുകയുണ്ടായി.

2020 മേയ് 7നാണ് അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്രയെ സ്വന്തംവീട്ടിൽ മരിച്ചനി ലയിൽ കണ്ടെത്തിയത്. കേരളത്തെയാകെ ഞെട്ടിയ കേസിൽ ഉത്രയുടെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) അറസ്റ്റിലായി. പണം കൊടുത്തു വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

അഞ്ചൽ ഉത്രവധക്കേസിൽ അന്വേഷണസംഘം മൂർഖൻ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്‌മോർട്ടവും കേസിൽ നിർണായക തെളിവാവു കയായിരുന്നു. ഉത്രയെ കടിപ്പിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടവും നിർണായക തെളിവായി കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നതാണ്

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. വാദത്തിനിടയിൽ ഡിജിറ്റൽ തെളിവുകൾ നേരിട്ട് പരിശോധിക്കേണ്ടതിനാൽ തുറന്ന കോടതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം നടന്നത്.

എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് അകത്ത് കയറിയത് എങ്ങനെ എന്നതാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ വഴിയൊരുക്കുന്നത്. 2020 മാർച്ച് രണ്ടിന് അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയാറാക്കുകയായിരുന്നു. പിന്നീട് 2020 മേയ് ഏഴിന് മൂർഖനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയിൽ ഉണ്ടായിരുന്നത്. മൂർഖൻ പാമ്പിന് ഉത്ര കിടന്നമുറിയിൽ കയറാനുള്ള പഴുതുകൾ ഇല്ലായിരുന്നെന്നും ജനൽവഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധർ മൊഴിനൽകുകയും ഉണ്ടായി.

Back to top button