തിയേറ്ററുകളെ ഇളക്കിമറിക്കാൻ സുരേഷ് ഗോപി ചിത്രം കാവൽ.
കൊവിഡിനെത്തുടർന്ന് സ്തംഭിച്ച സിനിമാമേഖല മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുതുജീവൻ വെക്കുമ്പോൾ തിയേറ്ററുകളിൽ ആദ്യമെത്തുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ സുരേഷ് ഗോപി ചിത്രമായ കാവൽ ആദ്യമെത്തുമെന്നു റിപ്പോർട്ട്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രം നവംബർ 25ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
ഹൈറെയ്ഞ്ചിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ ഫാമിലി ഡ്രാമയായി നിർമ്മിച്ച കാവലിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമെന്നതിനാൽ ഈ ചിത്രം വാർത്താപ്രധാന്യം നേടിയിരുന്നു. ഗുഡ് വിൽ എന്റർടൈൻമെൻസിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിട്ടുള്ള ചിത്രത്തിൽ രൺജി പണിക്കരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
സുരേഷ് കൃഷ്ണ, ശ്രീജിത് രവി, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, ബിനു പപ്പു, ചാലി പാല, കണ്ണൻ രാജൻ പി ദേവ്, അഞ്ജലി നായർ, പൗളി വിത്സൺ, അംബിക മോഹൻ, ശാന്തകുമാരി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ബികെ ഹരിനാരായണനാണ് ഗാനരചന. രഞ്ജിൻ രാജാണ് സംഗീതസംവിധാനം. മൻസൂർ മുത്തൂട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. മേക്കപ്പ് പ്രദീപ് രംഗൻ, ആർട് ദിലീപ് നാഥ്.
വസ്ത്രധാരണം നിസാർ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി, ഓഡിയോഗ്രഫി, രാജകൃഷ്ണൻ എം. സൗണ്ട് ഡിസൈൻ അരുൺ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പാടിയൂർ. ചീഫ് അസോസിയേറ്റ് സനാൽ വി ദേവൻ, ശ്യാമന്തക് പ്രദീപ്, പ്രൊഡക്ഷൻസ് എക്സിക്യൂട്ടീവ് പൗലോസ് കുറുമട്ടം. സഹ സംവിധായകൻ രഞ്ജിത്ത് മോഹൻ.സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ ഓൾഡ് മോങ്ക്, പി.ആർ.ഒ. എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, ആതിര ദിൽജിത്ത്.