BusinessCrimeEditors PicksFeaturedGulfKeralaLatest NewsLaw/CourtMost Popular NewsNationalsocial mediaviral newsviral story

മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ചുള്ള വിവരങ്ങൾ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തും.

കൊച്ചി/മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉടന്‍ വെളിപ്പെടുത്തും. കൊച്ചിയിൽ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞ സ്വപ്‌ന സുരേഷ് താന്‍ ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും പറയുകയുണ്ടായി.

കെ ടി ജലീല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണോ, അതെല്ലാം വെളിപ്പെടുത്തും. തനിക്കെതിരെ എത്ര കേസുവന്നാലും കുഴപ്പമില്ല. കെ ടി ജലീലിന് എതിരെ 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തും. – സ്വപ്‌ന പറഞ്ഞു.’എനിക്ക് ഞാൻ തന്നെ സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസ് തന്നെ പിന്തുടരുന്നതും ഫ്‌ലാറ്റിന് താഴെ കാവല്‍ നില്‍ക്കുന്നതും അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ല. അവരെ എത്രയും പെട്ടെന്ന് പിന്‍വലിക്കണം’ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു.

‘തനിക്കെതിരെ ഗൂഢാലോചനക്കേസാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇവിടെ യഥാര്‍ത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിര്‍ഭാഗത്താണ്. ഷാജ് കിരണ്‍ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീര്‍പ്പിലേക്ക് കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? സ്വപ്ന ചോദിച്ചു. ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും ഞാൻ നടത്തിയിട്ടില്ല. – സ്വപ്‌ന പറഞ്ഞു.

Back to top button