BusinessCrimeEditors PicksFeaturedIndiaKeralaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

ടീച്ചർ – അക്ക സുസ്മിത ഫിലിപ്പിന് ചെന്നൈ, ശ്രീലങ്ക രാസ ലഹരി ബന്ധം, ശ്രീലങ്ക മുതൽ ചെന്നൈ വഴി കേരളത്തിലേക്ക് കണ്ണികൾ.

കൊച്ചി/ കാക്കനാട് മയക്കുമരുന്ന് കേസിൽ പിടിയിലായവർക്ക് ചെന്നൈയിലെയും ശ്രീലങ്കയിളെയും ലഹരി ലോബിയുമായി ബന്ധം. ചെന്നൈ സ്വദേശികളായ സ്ത്രീയും പുരുഷനും നിരീക്ഷണത്തിലാണ്. മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണ ത്തിൽ എക്സൈസ് ക്രൈം ബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. രാസ ലഹരി എത്തിയത് ചെന്നൈയിൽ നിന്നാണെന്ന് ഇതിനകം എക്സൈസ് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട് .

ചെന്നൈ ട്രിപ്ലിക്കെയിനിലെ ഏജൻ്റുമാരായ സ്ത്രീയും പുരുഷനും ഇതേ തുടർന്ന് നിരീക്ഷണത്തിലാണ് ഉള്ളത്. എക്സൈസ് ക്രൈം ബ്രാഞ്ച് ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം നടത്തി വരുകയാണ്. ഇതിനായി തമിഴ്നാട് പോലീസിൻറെ അടക്കം സഹായം തേടിയിട്ടുണ്ട്. ചെന്നൈയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് ഗുണ്ട സംരക്ഷണം ഉള്ളതിനാലും ഇവർ തന്നെ ആയുധങ്ങൾ സൂക്ഷിക്കാനുള്ള സാധ്യത ഉള്ളതിനാലും കൃത്യമായ ആസൂത്രണത്തോടെ ഇവരെ കസ്റ്റഡിയിൽ എടുക്കാനല്ല ശ്രമമാണ് നടത്തുന്നത്.

ലഹരി മരുന്ന് സംഘത്തിലെ ടീച്ചർ എന്ന സുസ്മിതാ ഫിലിപ്പിനെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നീളുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ശ്രീലങ്കയിൽ താമസിക്കുന്ന മലയാളിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. അറസ്റ്റിലായ പ്രതികളുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ശ്രീലങ്കയിൽ നിന്ന് ചെന്നൈയിലേക്കും, ചെന്നൈയിൽ നിന്ന് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കും രാസ ലഹരിയുടെ ഒഴുക്കിന്റെ വിവരങ്ങളാണ് എക്സൈസ് ക്രൈം ബ്രാഞ്ചിനു ലഭിച്ചിട്ടുള്ളത്. അറസ്റ്റിലായവരുടെ ഫോണുകളിൽ നിന്ന് ഇവരുമായി ബന്ധമുള്ള
കണ്ണികളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇവരിൽ പ്രധാനികളെന്നു സംശയിക്കുന്ന ചിലരെ അടുത്ത ദിവസങ്ങളിൽ വിളിച്ചു വരുത്തും. എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് സുസ്മിതയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സഹായത്തോടെ പാർട്ടികളിൽ മയക്ക് മരുന്ന് വിതരണം നടന്നുവരുകയായിരുന്നു എന്നാണു അന്വേഷണ സംഘം മുഖ്യമായും സംശയിക്കുന്നത്.

കൊച്ചി നഗരത്തിൽ നടന്നിട്ടുള്ള മിക്ക ലഹരി പാർട്ടികളും നടന്നിരുന്നത് ടീച്ചർ എന്നും അക്കയെന്നും പറയുന്ന സുസ്മിത ഫിലിപ്പിന്റെ പങ്കാളിത്തത്തോടെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചികേന്ദ്രീകരിച്ച് സുസ്മിത ഫിലിപ്പ് വൻ ലഹരി ഇടപാടുകൾ നിയന്ത്രിക്കുകയും നടത്തുകയും ചെയ്തു വരുകയായിരുന്നു. കോട്ടയത്തെ ഒരു സ്കൂളിൽ കുറച്ചു കാലം ജോലി ചെയ്തിരുന്ന ഇവർ കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തിയതായും ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയതായും ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചിട്ടുണ്ട്.

കാക്കനാട് മയക്ക് മരുന്ന് കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മയക്ക് മരുന്ന് വിതരണം ചെയ്തുവരുന്നതായ വിലപ്പെട്ട വിവരമാണ് എക്സൈസ് ക്രൈം ബ്രാഞ്ചിനു ലഭിച്ചിരിക്കുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കി സുസ്മിതയും സംഘവും വിവിധ ഹോട്ടലുകളിൽ മുറിയെടുത്തായിരുന്നു ലഹരിപാർട്ടികളും, ലഹരി വ്യാപാരവും നടത്തി വന്നിരുന്നത്.

എറണാകുളം എം ജി റോഡിലെ ഒരു ഹോട്ടലിൽ സുസ്മിതക്കൊപ്പം താമസിച്ചിരുന്ന ഷമീർ റാവുത്തർ മരിച്ചു പോയൊരാളുടെ തിരിച്ചറിയൽ രേഖയാണ് ഉപയോഗിച്ചിരുന്നത്. ജൂൺ 4 മുതൽ 8 വരെയാണ് ഇവർ ഈ ഹോട്ടലിൽ തങ്ങിയത്. ഷമീറിനെ എക്സൈസ് ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരാകാൻ തയ്യാറായിട്ടില്ല. ഹോട്ടലിൽ ലഹരി പാർട്ടി നടത്തുകയായിരുന്നു ഇവരുടെ ലക്‌ഷ്യം.

Back to top button