CrimedeathEditors PicksFashionFeaturedIndiaLatest NewsNational

വീണ്ടും സ്ത്രീധനക്കൊല,34കാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു.

സ്ത്രീധനം നൽകാത്തതിനെ തുടർന്ന് 34കാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. പഞ്ചാബിലെ ലുധിയാനയിൽ നടന്ന സംഭവത്തിൽ യുവതിയുടെ അച്ഛനാണ് പോലീസിൽ പരാതി നൽകിയത്. ലുധിയാനയിലെ കക്കോവാൽ മജ്റയിലുള്ള മൻദീപ് കൗർ എന്ന യുവതിയെയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നത്.

മൻദീപ് കൗറിന് കുറച്ചു പൊള്ളലേറ്റുവെന്നാണ് യുവതിയുടെ ഭർത്താവ് ബൽറാം സിംഗിന്റെ പിതാവ്, യുവതിയുടെ അച്ഛൻ സുരീന്ദർപാലിനെ അറിയിക്കുന്നത്. സുരീന്ദർ ആശുപത്രിയി ലെത്തിയെങ്കിലും മകളുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ച് തന്നെ മൻദീപ് മരണമടഞ്ഞുവെന്ന് ബന്ധുക്കൾ പറഞ്ഞതായി സുരീന്ദർപാൽ മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു.

മകളെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും നിരന്തരം പീഡിപ്പിക്കാറുണ്ടാ യിരുന്നുവെന്നും, മകളെ വിളിച്ചുകൊണ്ടു പോയില്ലെങ്കിൽ അവളെ കൊന്നു കളയുമെന്ന് ബൽറാം സിംഗ് ഒരിക്കൽ പറഞ്ഞിരുന്നതായും സുരീന്ദർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

പീഡനം കൂടുതലായപ്പോൾ യുവതിയുടെ പിതാവ് ഗ്രാമമുഖ്യനെ കാര്യങ്ങൾ അറിയിക്കുകയും അദ്ദേഹം ബൽറാം സിംഗിനെ വിളിച്ചു വരുത്തി താക്കീത് നൽകിയിരുന്നതുമാണ്. എന്നാൽ ഭർത്താവും ബന്ധുക്കളും പിന്നെയും പീഡനം തുടർന്നുകൊണ്ടേയിരുന്നു. മൂന്ന് വർഷം മുമ്പാണ് ബൽറാം സിംഗിന്റെയും മൻദീപിന്റെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് ഒരു വയസ് പ്രായമുള്ള ഒരു മകളുമുണ്ട്. സംഭവത്തിൽ ബൽറാം സിംഗ്, പിതാവ് ചന്ദ് സിംഗ്, മാതാവ് രജ്‌വന്ത് കൗർ, സഹോദരി രജ്‌വീന്ദർ കൗർ, സഹോദരൻ കുൽബീർ സിംഗ് എന്നിവരുടെ പേരിൽ സ്ത്രീധന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Back to top button