deathEditors PicksFeaturedHealthIndiaKeralaLatest NewsLocal NewsMost Popular NewsNationalStoriesWorld

മഹാമാരി : മൃതദേഹങ്ങള്‍ ഗംഗാ തീരത്ത് നായ്ക്കളും പക്ഷികളും കടിച്ചുവലിക്കുന്നു.

ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ നൂറു കണക്കിന് മൃതദേഹങ്ങള്‍,ശക്തമായ കാറ്റ് വീശുമ്പോള്‍ മണല്‍ നീങ്ങുന്നതോടെ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു.

പ്രയാഗ്‌രാജ് / കോവിഡ് മഹാമാരി കവർന്ന നൂറു കണക്കിന് മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശില്‍ പ്രയാഗ്‌രാജ് ജില്ലയിലെ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ത്രിവേണി സംഗമത്തിനടുത്തുപോലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പല കുടുംബങ്ങള്‍ക്കും മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലാ ത്തതിനാൽ, ശക്തമായ കാറ്റ് വീശുമ്പോള്‍ മണല്‍ നീങ്ങുന്നതോടെ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു.

ഇത്തരത്തില്‍ പുറത്തുവരുന്ന മൃതദേഹങ്ങള്‍ നായകളും പക്ഷികളും കടിച്ചുവലിക്കുന്നു. അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി നിരവധിപേർ ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസികള്‍ എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരിക്കുന്നത്.

ശക്തമായ കാറ്റ് വീശുമ്പോള്‍ മണല്‍ നീങ്ങുന്നതോടെയാണ് മൃതദേഹങ്ങള്‍ പലതും പുറത്തു വരുന്നത്. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്നുള്ള ആശങ്ക പ്രദേശവാസിക ള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികള്‍ ഇനിയും മോശമാക്കുമെന്നും രോഗബാധ വര്‍ധിപ്പിക്കുമെന്നുമാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാതീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടു ണ്ടെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. പല കുടുംബങ്ങള്‍ക്കും മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

യു പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിയെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തി യിട്ടുള്ളതെന്ന് എ എന്‍ ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഈ സംഭവത്തോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button