CrimedeathEditors PicksFeaturedKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

കുടുംബ വഴക്കിനെ തുടർന്ന് കുടുംബ വീട്ടിൽ നിന്നും ഭാര്യയെ കൂട്ടാനെത്തിയ മകളുടെ ഭർത്താവ് അച്ഛനെയും മകനെയും കുത്തിക്കൊന്നു.

തിരുവനന്തപുരം / കുടുംബ വഴക്കിനെ തുടർന്ന് കുടുംബ വീട്ടിൽ നിന്നും ഭാര്യയെ കൂട്ടാനെത്തിയ മകളുടെ ഭർത്താവ് അച്ഛനെയും മകനെയും കുത്തിക്കൊന്നു. തിരുവനന്തപുരത്ത് മുടവൻമുഗൾ മണ്ണാംകോണം ലെയ്‌നിൽ അനിതാഭവനിൽ സുനിൽകുമാറും (48)​ മകൻ അഖിലുമാണ് (24) മരണപ്പെട്ടത്. സംഭവത്തിൽ സുനിലിന്റെ മകളുടെ ഭർത്താവും മുട്ടത്തറ സ്വദേശിയുമായ അരുണിനെ (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം നടന്നത്.

സുനിലും കുടുംബവും മുടവൻമുഗളിലെ വാടക വീട്ടിലാണ് താമസിച്ചു വരുന്നത്. സുനിലിന്റെ മകൾ അപർണയും ഭർത്താവ് അരുണും തമ്മിൽ കുറേക്കാലമായി അകൽച്ചയിലായിരുന്നു. അരുണിന്റെ തുടർച്ചയായ മദ്യപാനമായിരുന്നു ഇതിനു മുഖ്യ കാരണമായിരുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് അപർണ അരുണിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്‌ക്ക് താമസം മാറുകയുണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം അരുൺ, സുനിലിന്റെ വീട്ടിലെത്തി അപർണയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിവാഹമോചനത്തിന് തീരുമാനിച്ചതായും ഒപ്പം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും ആയിരുന്നു സുനിലിന്റെയും അപർണയുടെ സഹോദരൻ അഖിലിന്റെയും മറുപടി.

പിന്നീട് ഇതേ ചൊല്ലി മൂവരും തമ്മിൽ തർക്കവും വഴക്കുമായി. കൈവശം ഉണ്ടായിരുന്ന കത്തികൊണ്ടാണ് അരുൺ ആക്രമിച്ചത്. അഖിലിന്റെ നെഞ്ചിലാണ് ആദ്യം കുത്തേറ്റത്. തടയാൻ ശ്രമിച്ച സുനിലിന്റെ കഴുത്തിലും ആരും കത്തി കൊണ്ട് കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ നിന്ന് പൊലീസ് തുടർന്ന് കസ്റ്റഡിയിലെടുക്കു കയായിരുന്നു. അഖിലും സുനിലും നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഇവർ തമ്മിൽ വീട് പണിയുന്നത് സംബന്ധിച്ച സ്വത്ത് തർക്കവും ഉണ്ടായിരുന്നു. അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഖിൽ അടുത്തിടെ യാണ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത്. ഷീനയാണ് മാതാവ്.

 

Back to top button