ബധിര സഹോദരങ്ങള്‍ മാത്രം അഭിനയിച്ച ചലചിത്രം മൗനാക്ഷരങ്ങള്‍ ഏഴ് മുതല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമില്‍.

താമരശ്ശേരി/ ജന്മനാ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത ഇരുനൂറില്‍ പരം ബധിര കലാകാരന്‍മാര്‍ മാത്രം അഭിനേതാക്കളാകുന്ന ‘മൗനാക്ഷരങ്ങള്‍’ ശബ്ദസിനിമ ഈ മാസം ഏഴ് മുതല്‍ ഒ.ടി.ടി. പ്‌ളാറ്റ്േഫാമില്‍ ലഭ്യമാകും. ഇതോടെ ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഇന്റര്‍നെറ്റ് മുഖേനെ മൊബൈല്‍ ഫോണിലടക്കം സിനിമ കാണാന്‍ സാധിക്കും.

ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് രമേശ് മാവൂരാണ്. വിദ്യാര്‍ഥികളടക്കമുള്ള ബധിരരാണ് തങ്ങളുടെ സര്‍ഗശേഷി ഈ സിനിമയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. റീജ്യണല്‍ ഡെഫ് സെന്ററിന്റെ സഹകരണത്തോടെയാണ് രണ്ട് മണിക്കൂര്‍ദൈര്‍ഘൃമുള്ള ചലചിത്രം നിര്‍മ്മിച്ചത്. ഭിന്നശേഷിക്കാരനായ ബവീഷ് ബാല്‍ താമരശ്ശേരിയാണ് സിനിമയുടെ സഹ സംവിധായകന്‍.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിശബ്ദ സഹോദരങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യത്യസ്തമായ കഥയിലൂടെ ശക്തമായ സന്ദേശം പ്രചരിപ്പിക്കുകയുമാണ് ഈ കുടുംബചിത്രത്തിലൂടെ ലക്ഷ്യംവയ്ക്കുന്ന െതന്നും. ഭിന്നശേഷിയുള്ളവരുടെ ആത്മവിശ്വാസം വളര്‍ത്തി ജീവിതത്തിനു മുന്നില്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ ഈ ചിത്രം പ്രേരണയാകുമെന്നും ബധിരര്‍ മാത്രം അഭിനയിച്ച ലോകത്തിലെ ആദ്യ ചലചിത്രമാണിതെന്നും നിര്‍മ്മാതാവ് രമേശ് മാവൂര്‍ പറഞ്ഞു.
നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കിയായ വിദ്യാര്‍ഥിനിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി സ്വന്തം മാതാവ് നടത്തുന്ന ശ്രമങ്ങളെ ചിലര്‍തെറ്റിദ്ധരിപ്പിച്ച് അപവാദ പ്രചരണം നടത്തുന്നു. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് ഒരു സാധാരണ വീട്ടമ്മ ജീവിതത്തില്‍ അനുഭവിക്കുന്ന ദുരനുഭവങ്ങളെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് മൗനാക്ഷരങ്ങളില്‍.