deathEditors PicksFeaturedHealthLatest NewsMost Popular NewsNationalSciencesocial mediaTechnologyviral newsviral storyWorld

ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു.

പന്നിയുടെ ഹൃദയത്തിലൂടെ ഡേവിഡ് ബെന്നെറ്റിനു രണ്ടു മാസക്കാലം ജീവിക്കാനായി.

ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ചു. അമേരിക്കൻ സ്വദേശിയായ ഡേവിഡ് ബെന്നെറ്റ് (57) ആണ് മരണപ്പെട്ടത്. രണ്ട് മാസം മുൻപാണ് ശസ്ത്രക്രിയയിലൂടെ ഡേവിഡ് ബെന്നെറ്റ് പന്നിയുടെ ഹൃദയം സ്വീകരിക്കുന്നത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ശസ്ത്രക്രിയയിലൂടെ ഡേവിഡ് ബെന്നെറ്റിലേക്ക് മാറ്റിവെച്ചത്.

യു.എസിലെ മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. 2022 ജനുവരി 7ന് യുഎസ് ആരോഗ്യ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ച ശേഷം രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയാ വിദഗ്ധര്‍ ഈ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകുന്നത്. പന്നിയുടെ ഹൃദയത്തിലൂടെ ഡേവിഡ് ബെന്നെറ്റിനു രണ്ടു മാസക്കാലം ജീവിക്കാനായി.

Back to top button