Editors PicksFeaturedIndiaKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

ആദ്യ ഭാര്യ സുഹൃത്തിനൊപ്പം ജീവിക്കാൻ പോയി, രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം പോയി, ഭർത്താവ് നടുറോഡിൽ…

ഭാര്യമാർ പുതു വസ്ത്രവും പുതിയ ഭക്ഷണവും തേടി പോകുന്നു, ഭർത്താക്കന്മാർ പരാതിയുമായി സ്റ്റേഷനിലേക്ക്.

കാസർകോട് / ഭാര്യമാരെ കാണാതാവുന്ന സംഭവങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. ഭർത്താക്കന്മാർ പരാതിയുമായി സ്റ്റേഷനിലേക്ക്. രാവിലെ ജോലിക്കു പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന ഭാര്യ ജോലികഴിഞ്ഞു വരുമ്പോൾ കാമുകനോടൊപ്പം പോയതറിഞ്ഞു ഞെട്ടുന്ന ഭർത്താക്കന്മാരുടെ എണ്ണം കൂടുകയാണ്. ഭാര്യമാർ പുതു വസ്ത്രവും പുതിയ ഭക്ഷണവും തേടി പോകുന്നു, ഭർത്താക്കന്മാർ പരാതിയുമായി സ്റ്റേഷനിലേക്ക്.

ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു കളഞ്ഞതിനെ തുടന്ന് രണ്ടാമത് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുജത്തിയും മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ട പരാതിയുമായി ഒരു യുവാവ് കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി. ഹോസ്ദുർഗിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വന്നിരുന്ന ഇടുക്കി സ്വദേശിയായ യുവാവാണ് താൻ കെട്ടിയ രണ്ടു ഭാര്യമാരെയും, തനിക്കു പിറന്ന നാല് മക്കളെയും നഷ്ട്ടപെട്ട അവസ്ഥയിൽ നടുറോഡിൽ ആയിരിക്കുന്നത്.

കള്ള് ചെത്ത് ജോലി ചെയ്തിരുന്ന യുവാവിന്‍റെ ഭാര്യ, ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ യുവാവിനൊപ്പമാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. യുവാവും ഭാര്യയുടെ കാമുകനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കള്ള് ചെത്ത് തൊഴിലാളികളാണ്. ചൊവ്വാഴ്ചയാണ് ഭാര്യ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞതെന്ന് യുവാവ് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നു. പതിമൂന്നും പതിന്നാലും വയസുള്ള മകളെയും കൂട്ടിയാണ് ഭാര്യ നാടുവിട്ടതെന്നും യുവാവിന്റെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

യുവാവിന്‍റെ ആദ്യ ഭാര്യ 15 വർഷം മുൻപ് സുഹൃത്തായ ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നുകളയുകയായിരുന്നു. ആദ്യ ഭാര്യ ഒളിച്ചോടിയതിനെ തുടർന്ന് അതിൽ മനം നൊന്ത് കഴിയവേ ബന്ധുക്കൾ ഇടപെട്ടു അവരുടെ അനുജത്തിയെ യുവാവിന് വിവാഹം ചെയ്തു നൽകുകയായിരുന്നു. ഇപ്പോൾ രണ്ടാമത്തെ ഭാര്യയും യുവാവിന്റെ സുഹൃത്തിനോടൊപ്പം പോയിരിക്കുകയാണ്. തുടർന്നാണ് പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചത്. ആദ്യ ബന്ധത്തിലും രണ്ടാമത്തെ ബന്ധത്തിലും യുവാവിന് രണ്ട് മക്കൾ വീതമാണ് ഉള്ളത്. യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്.

Back to top button