CrimedeathEditors PicksFeaturedIndiaLatest NewsLocal NewsMost Popular NewsNationalsocial mediaviral newsviral story

ഞെട്ടുന്ന ട്വിസ്റ്റ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിറകെ പെൺകുട്ടിയുടെ ഗണിതാധ്യാപകനും ജീവനൊടുക്കി.

ലൈംഗികാതിക്രമത്തെ തുടർന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിറകെ പെൺകുട്ടിയുടെ ഗണിതാധ്യാപകനും ജീവനൊടുക്കി. കഴിഞ്ഞ ആഴ്ച്ചയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി ആരോപണം ഉന്നയിച്ചിരുന്നു.

തമിഴ്നാട്ടിലെ കരൂരിൽ നടന്ന സംഭവത്തെ തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിനിടെ വിദ്യാർത്ഥിയുടെ ഗണിതാധ്യപകനായ ശരവണൻ ( 42) ഉം ആത്മഹത്യ ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ശരവണനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയായിരുന്നു.

കരൂർ ജില്ലയിൽ ലൈംഗികാതിക്രമത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വരുന്ന അവസാനത്തെ പെൺകുട്ടി താനാകട്ടെയെന്നും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് കാരണക്കാരനായ വ്യക്തിയുടെ പേര് പറയാൻ തനിക്ക് പേടിയാണെന്നുമായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിച്ച് മറ്റുള്ളവരെ സഹായിക്കാനായിരുന്നു തന്റെ ആഗ്രഹം. പക്ഷേ, ഇപ്പോൾ വളരെ നേരത്തേ ഈ ലോകത്തോട് വിടപറയേണ്ടി വരികയാണെന്നും വിദ്യാർത്ഥിനിയുടെ കത്തിൽ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ ലൈംഗികാതിക്രമത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ആരുടേയും പേര് പറഞ്ഞിരുന്നില്ല.

വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി താനാണെന്ന തരത്തിൽ സംശയമുയ ർന്നതിൽ മനംനൊന്താണ് ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് അധ്യാപകന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയുടെ മരണത്തെപ്പറ്റി അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂളിലെ അധ്യാപകരേയും ജീവനക്കാരേയും ചോദ്യം ചെയ്തിരുന്നു. ഇതോടൊപ്പം ശരവണനേയും പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. തുടർന്ന് അധ്യാപകൻ കടുത്ത മാനസിപിരിമുറുക്കത്തിലായിരുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

 

Back to top button