CinemaCrimeEditors PicksFeaturedKeralaLatest NewsLaw/CourtLocal NewsMost Popular NewsMoviessocial mediaviral newsviral story

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്ന് സർക്കാർ കോടതിയിൽ.

Actress Attack case കൊച്ചി/ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്ന് സർക്കാർ കോടതിയിൽ. നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപെന്നും, കേസ് അട്ടിമറിക്കാൻ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ വിശദീകരണം ഉണ്ടസായത്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായത് മുതൽ കേസിൽ ദിലീപ് നടത്തിയ ഇടപെടലുകൾ അക്കമിട്ട് വിവരിച്ചു കൊണ്ട് അന്വേഷണ സംഘം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്, ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നത്. കേസ് അട്ടിമറിക്കാൻ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചു.

നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് പോലിസിന്റെ പുതിയ വെളിപ്പെടുത്തലുകൾ. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറി. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നു. പറയുന്നു. ഗൂഢാലോചനാ കേസിൽ ദിലീപിനെതിരായ ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണ്. അതീവ രഹസ്യ ഗൂഢാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടായത്.

ഗൂഢാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തി പൊലീസിന് മൊഴി നൽക്കുകയായിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖ, ശബ്ദപരിശോധനക്ക് അയക്കണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കേസിൽ വെള്ളിയാഴ്ചയാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ എതിർത്തിരിക്കുകയാണ്.

കേസ് കെട്ടിച്ചമച്ചതാണെന്നും 4 വർഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തതിൽ ദുരുദ്ദേശമുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും വാദിക്കുകയുണ്ടായി. ദിലീപിനു പുറമെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലിപിന്റെ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും കേസിൽ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.

 

Back to top button