BusinessEditors PicksFeaturedKeralaLatest NewsMost Popular NewsPoliticssocial mediaviral newsviral story

കെഎസ്‌ആർടിസിയിൽ ശമ്പളം നൽകാൻ സർക്കാർ 30 കോടി നൽകുന്നു.

തിരുവനന്തപുരം/ അഞ്ചാം തീയതിയ്‌ക്ക് മുൻപ് ശമ്പളം നൽകാമെന്ന ഉറപ്പ് ഗതാഗത മന്ത്രി പാലിച്ചില്ലെന്ന് ആരോപിച്ച് ഏപ്രിൽ 28ന് മുതൽ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ കെഎസ്‌ആർടിസിയിൽ ശമ്പളവിതരണത്തിന് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു.

ശമ്പളം മുടകത്തിന്റെ പേരിൽ സിഐടിയു-എഐടിയുസി അടക്കം ഭരണകക്ഷി- പ്രതിപക്ഷ സംഘടനകൾ ഒരുങ്ങിയതിനു പിറകെയാണ് സർക്കാർ തീരുമാനം പുറത്ത് വരുന്നത്. വിഷുവിന് മുൻപായി ശമ്പളം കൊടുക്കാതിരുന്നാൽ ഡ്യൂട്ടി ബഹിഷ്‌കരണം അടക്കം സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നത്. പണിമുടക്കിന് ബിഎംഎസും കോൺഗ്രസ് സംഘടനയും പിന്തുണച്ചിരുന്നു.

അതേസമയം, സംഘടനകളുടെ മുന്നറിയിപ്പ് തള്ളിയ ഗതാഗതമന്ത്രി ആന്റണി രാജു, സമരം ചെയ്‌താൽ പൈസ വരുമോ എന്നാണ് മന്ത്രി ചോദിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ധനവകുപ്പ് ശമ്പളം അനുവദിക്കുന്നത്.

Back to top button