CrimeEditors PicksFeaturedKeralaLatest NewsMost Popular NewsPolitics

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രധാന കണ്ണികൾ കസ്റ്റഡിയിലായി.

തൃശൂര്‍/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മാനേജര്‍ അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ അയ്യന്തോളിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ബാങ്ക് മാനേജര്‍ ബിജു കരിം, സെക്രട്ടറി സുനില്‍ കുമാര്‍, ചീഫ് അക്കൗണ്ടന്റ് ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബാങ്കിലെ തട്ടിപ്പ് വിവരം പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു.

അറസ്റ്റിലായ മൂന്ന് പേരും സി പി എമ്മിന്റെ സജീവ പ്രവർത്തകരും പ്രാദേശിക ചുമതല ഉള്ളവരുമാണ്. ബിജു കരീം പൊറത്തിശേരി ലോക്കല്‍ കമ്മറ്റിയിലും സുനില്‍ കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മറ്റി അംഗവുമാണ്. ജില്‍സ് പാർട്ടി അംഗമാണ്.

ബാങ്കിലെ അഴിമതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെയും സഹകരണ വകുപ്പിന്റെയും നിര്‍ദേശം സര്‍ക്കാര്‍ അവഗണിച്ചത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സി പി എം ഭരണസമിതി നാലരപ്പതിറ്റാണ്ടായി ഭരിക്കുന്ന ബാങ്കില്‍ 100 കോടിയിലേറെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

Back to top button