CrimedeathEditors PicksFeaturedKeralaLatest NewsMost Popular Newssocial mediaviral newsviral story

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാൾ ആശുപത്രിയില്‍ മരിച്ചു.

തിരുവനന്തപുരം/ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്. നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രൻ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

മെയ് മാസം 28നാണ് ചന്ദ്രന് മർദ്ദനമേൽക്കുന്നത്. പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനമേറ്റ ചന്ദ്രൻ കെട്ടിയിട്ട നിലയിലാണ് പൊലീസ് കാണുന്നത്.

അവശനിലയില്‍ കണ്ട ചന്ദ്രനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

Back to top button