CrimedeathEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

നെയ്യാറ്റിന്‍കരയിൽ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കറിക്കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി.

തിരുവനന്തപുരം / പക്ഷാഘാതം വന്നു കഴിഞ്ഞ 10 വര്‍ഷമായി കിടപ്പിലായിരുന്ന ഭര്‍ത്താവിന്റെ ദുരവസ്ഥയിൽ മനംനൊന്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. നെയ്യാറ്റിന്‍കരയിലാണ് കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തിയത്. മണവാരി സ്വദേശി ജഞാനദാസ് എന്ന ഗോപി (72) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിന്റെ ദുരവസ്ഥ കണ്ടു മനംനൊന്താണ് കൊലപ്പെടുത്തിയതെന്നാണ് ഭാര്യ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

ഗോപി പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വര്‍ഷമായി കിടപ്പിലായിരുന്നു. ഭാര്യ കറിക്കത്തി ഉപയോഗിച്ചാണ് ഗോപിയുടെ കഴുത്തറുത്തത്. നിമിഷ നേരത്തിനുള്ളിൽ ഗോപി മരണപ്പെട്ടു. ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം പുറത്തേക്ക് ഓടിയിറങ്ങിയ സുമതിയെ സമീപത്തെ കുളത്തില്‍ അബോധാവസ്ഥയില്‍ ആണ് കാണുന്നത്. സുമതിയെ ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ചൊവ്വാഴ്ച രാവിലെ മകന്‍ സുനില്‍ദാസ് പുതുതായി പണിയുന്ന വീടിനു സമീപമുള്ള ഒറ്റമുറി കെട്ടിടത്തിലാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഗോപിയും സുമതിയും കഴിഞ്ഞ ആറ് മാസമായി മകള്‍ സുനിതയുടെ വീട്ടിലായിരുന്നു. സുനിലിന്റ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കളെ മണവാരിയിലെ വീട്ടിലേക്ക് കൊണ്ട് പോകുന്നത്. വീടിനുള്ളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരുകയാണ്.

Back to top button