CrimedeathEditors PicksIndiaLatest NewsMost Popular NewsNationalsocial mediaviral newsviral story
ഭര്‍ത്താവിന്റെ വെട്ടിയെടുത്ത ശിരസുമായി ഭാര്യ പോലീസ് സ്റ്റേഷനിലെത്തി.
ചിറ്റൂർ/ ഭര്‍ത്താവിന്റെ വെട്ടിയെടുത്ത ശിരസുമായി ഭാര്യ പോലീസ് സ്റ്റേഷനിലെത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ് സംഭവം നടന്നത്.
ഭാഷ്യം രവി ചന്ദ്രന്(53) നെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ വസുന്ധര, ഭര്‍ത്താവിന്റെ വെട്ടിയെടുത്ത ശിരസുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കൊല നടത്തി രക്തം വാർന്നൊഴുകുന്ന നിലയിൽ കൈയ്യിൽ തൂക്കിപ്പിടിച്ച തലയുമായി വസുന്ധര സ്റ്റേഷനിൽ എത്തുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരുകയാണ്.