CrimeEditors PicksIndiaKeralaLocal NewsMost Popular NewsNational

സഹോദരന്മാരുടെ ഭാര്യമാർ തമ്മിലുണ്ടായ വാക്കുതർത്തത്തിനിടെ ഭർതൃസഹോദരനെ യുവതി കുത്തികൊലപ്പെടുത്തി.

സഹോദരന്മാരുടെ ഭാര്യമാർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഭർതൃസഹോദരനെ യുവതി കുത്തികൊലപ്പെടുത്തി. നിസ്സാരകാര്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാത കത്തിൽ കലാശിച്ചത്. ജയ്പൂരിലെ പാണ്ട മണ്ഡിയിൽ ആണ് സംഭവം നടന്നത്. ഭർതൃസഹോ ദരനായ മൊഹ്സീനെ ഫാരിയ എന്ന യുവതിയാണ് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയ്പൂരിലെ പാണ്ട മണ്ഡിയിലെ കെട്ടിടത്തിൽ ഭർത്താവിനും ഭർത്താവിന്റെ മൂന്ന് സഹോദരൻമാർക്കും ഒപ്പം ഫാരിയ താമസിച്ചു വരുകയായിരുന്നു. വാടക നൽകാത്തതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ മൂത്തസഹോദരന്റെ ഭാര്യയുമായി ഒന്നും രണ്ടും പറഞ്ഞു ഫാരിയ വഴക്കിലായി. ഇത്തരത്തിൽ സഹോദര ഭാര്യമാർ തമ്മിൽ നിരന്തരം വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നതുമാണ്.

മെയ് ഒമ്പതിന് ഫാരിയയുടെ ഭർത്താവ് ഷാരുഖ് സഹോദരനായ മൊഹ്സീന് ഒരു ബൗൾ നിറയെ ‘ദഹി ഭല്ല’ നൽകാൻ ആവശ്യപ്പെട്ടു. ഫാരിയ ഭർത്താവിനെ അനുസരിച്ച് ‘ദഹി ഭല്ല’ നൽകിയെങ്കിലും അത് സ്വീകരിക്കാൻ ഭർതൃസഹോദരനായ മൊഹ്സീൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ഫാരിയ ആ ബൗൾ മുറിയിലേക്ക് തിരികെ കൊണ്ടു വന്നു.

എന്നാലും ഷാരുഖ് വീണ്ടും ഭാര്യ ബൗളിനെ സഹോദരന്റെ മുറിയിലേക്ക് ‘ദഹി ഭല്ല വാങ്ങാൻ അയച്ചു. എന്നാൽ, പാത്രം കാലിയാക്കി അവരുടെ മുറിയിൽ തന്നെ ഫാരിയ പാത്രം എറിഞ്ഞുടച്ചു. ഇതിനെ തുടർന്ന് സഹോദരഭാര്യമാർ തമ്മിൽ വാക്കുതർക്കമായി. തർക്കം കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. കൈയ്യാങ്കളി എങ്ങനെയെങ്കിലും പരിഹരിക്കാൻ മൊഹ്സീൻ ഇടപെട്ടു. പക്ഷേ, കൈയിൽ ഒരു കത്തി ലഭിച്ച ഫാരിയ അതുകൊണ്ട് മൊഹ്സീന്റെ വയറിൽ കുത്തുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൊഹ്സീനെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അവിടെ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് എസ് എം എസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആശുപത്രിയിൽ എത്തിയ കുടുംബം നടന്ന സംഭവം മറച്ചു വെച്ചു.

ടെറസിൽ നിന്നു വീണ മൊഹ്സീന്റെ വയറിൽ ഒരു ദണ്ഡ് തുളച്ചു കയറിയതാണെന്ന് ആശുപത്രിയിൽ പറഞ്ഞു. അയാൾ മരണപെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ആദ്യഘട്ടത്തിൽ കുടുംബാംഗങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ വെളിപ്പെടുത്തി. ഇതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Back to top button