CrimedeathEditors PicksFeaturedKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, ഫാനില്‍ ഷാള്‍ കെട്ടി കാല്‍ തറയിലൂന്നി തൂങ്ങി നില്‍ക്കുന്നു.

ആതിരയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍..

കൊല്ലം / കരുനാഗപ്പള്ളിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ദുരൂഹമായ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പുലിയൂര്‍ വഞ്ചി നോര്‍ത്ത് ആതിരാലയത്തില്‍ ആതിരയെയാണ് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഷാള്‍ കെട്ടി കാല്‍ തറയിലൂന്നി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്നും ആതിരയുടെ മരണം കൊലപാതകമാണെന്നുമാണ് വീട്ടുകാരുടെ ആരോപണം.

ഭര്‍ത്താവ് സുബിന്റെ വീട്ടിലാണ് ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ഒന്നടങ്കം പറയുന്നത്. സുബിന്‍ സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സുബിന്‍ ലഹരിയ്ക്ക് അടിമയായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആതിരയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

2016ലാണ് സുബിനും ആതിരയും പ്രണയിച്ച് വിവാഹിതരാകുന്നത്. സുബിന്റെ ഉപദ്രവം തുടരുന്നതിനാല്‍ ആതിരയുടെ വീട്ടുകാര്‍ ഇവർക്ക് തഴവയില്‍ പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നതാണ്. വീണ്ടും പ്രശ്‌നവും വഴക്കുകളും തുടങ്ങിയപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തം വീട്ടിലായിരുന്ന ആതിരയെ മൂന്നാഴ്ച മുന്‍പാണ് സുബിനും സുഹൃത്തുക്കളും ചേര്‍ന്ന് സുബിന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Back to top button