CrimedeathEditors PicksIndiaMost Popular NewsNationalWorld

പിറന്നാളിനെത്തിയെ കാമുകിയടക്കം ആറു പേരെ ചുട്ടു കൊന്ന് യുവാവ് ജീവനൊടുക്കി.

വാഷിങ്ടണ്‍: ആഘോഷ പരിപാടിക്കിടെ കാമുകിയേയും മറ്റ് അഞ്ചുപേരേയും കൊലപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. യു എസിലെ കൊളറാഡോയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.  പൊലീസ് എത്തുമ്പോഴേക്കും ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയെങ്കിലും ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.

ജന്മദിനാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കൊളറാഡോയിലെ ഒരു മൊബൈല്‍ ഹോംപാര്‍ക്കിലായിരുന്നു ആഘോഷ പരിപാടികള്‍ നടത്തിയിരുന്നത്. ഇവിടെ പരിപാടി നടന്നുകൊണ്ടിരിക്കെ അര്‍ദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട ഒരു യുവതിയുടെ കാമുകനാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു.

എല്ലാവരേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.  കൊലയാളിയുടെ കാമുകിയും സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവയ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ജന്മദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Back to top button