CrimedeathEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story
പ്രതിശ്രുത വരനെ മരണം കവർന്ന ആഘാതത്തിൽ യുവതി ജീവനൊടുക്കി.
വെഞ്ഞാറമൂട് / പ്രതിശ്രുത വരനെ മരണം കവർന്ന ആഘാതത്തിൽ യുവതി ജീവനൊടുക്കി. തിരുവല്ല സ്വദേശി സ്റ്റെഫി ജോര്‍ജ് (24)നെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ലമ്പാറ മുക്കിടിലില്‍ വാടകക്ക് താമസിക്കുന്ന യുവാവുമായി സ്റ്റെഫിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന് ഒരു മാസം മുമ്പ് ന്യുമോണിയ ബാധിച്ച് മരണപ്പെടുന്നത്. മൃതദേഹം കാണാനെത്തിയ യുവതി പിന്നീട് അവിടെ നിന്ന് മടങ്ങിപ്പോയില്ല.
അന്നേ ദിവസം മുതല്‍ അവർ അസ്വസ്ഥയായിരുന്നു. ബുധനാഴ്ച രാത്രി 11ഓടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് സ്റ്റെഫിയുടെ മൃതദേഹം കാണുന്നത്. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.