ഏഴു കോടിയുടെ മയക്കുമരുന്നുവേട്ട: ടാറ്റു ആർട്ടിസ്റ്റായ മലയാളി യുവതി അടക്കം മൂന്നുപേർ ബെംഗളൂരുവിൽ അറസ്റ്റിലായി
ബെംഗളൂരു/ ഏഴു കോടി രൂപയുടെ മയക്കുമരുന്നുമായി ടാറ്റു ആർട്ടിസ്റ്റായ മലയാളി യുവതി അടക്കം മൂന്നുപേർ ബെംഗളൂരുവിൽ അറസ്റ്റിലായി. ഏഴു കോടിയിലധികം വിലവരുന്ന 12 കിലോയുടെ ഹാഷിഷ് ഓയിൽ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിലെ കൊത്തന്നൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂർ സ്വദേശി സിജിൽ വർഗീസ് (23), മടിവാള സ്വദേശി വിക്കി എന്ന എം വിക്രം (23) എന്നിവരെയാണ് ഹുളിമാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബെംഗളൂരുവിലെ ഒരു കോളജിൽ ബിബിഎ പഠനത്തിൽ സഹപാഠികളായിരുന്ന സിജിൽ വർഗീസും വിഷ്ണുപ്രിയയും ബിബിഎ പഠന കാലം മുതൽ ഒരുമിച്ച് ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചുകാലം സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവരും തുടർന്ന് ഫ്രീലാൻസായി ടാറ്റൂ ആർട്ടിസ്റ്റുകളായും ജോലിചെയ്തിരുന്നു. കഴിഞ്ഞദിവസം ബിടിഎം ലേഔട്ടിലെ അരകരയിൽ വെച്ച് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രമിനെ പൊലീസ് പിടിയിലാവുകയായിരുന്നു. വിഷ്ണുപ്രിയയും സിജിൽ വർഗീസുമാണ് ഹഷീഷ് ഓയിൽ നൽകിയിരുന്നതെന്ന വിക്രമിന്റെ മൊഴിയെ തുടർന്ന് ഇരുവരും താമസിക്കുന്ന സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തുമ്പോഴാണ് കോടികളുടെ ഹാഷിഷ് ഓയിൽ കണ്ടെത്താനാവുന്നത്.
സിങ്ജിൻ വര്ഗീസ് വിശാഖപട്ടണത്തു നിന്ന് എത്തിക്കുന്ന ഹാഷിഷ് ഓയിൽ കുറഞ്ഞ അളവിൽ വിക്രമിന് കൈമാറുകയായിരുന്നു പതിവ്. വിക്രമാണ് ആവശ്യക്കാർക്ക് ഇത് നൽകി വന്നിരുന്നത്. 2020 മുതൽ വിഷ്ണുപ്രിയയും സിജിൽ വർഗീസും മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലീസ് ലഭിച്ചിട്ടുള്ള വിവരം. വിക്രമിനെ കൂടാതെ നിരവധിപേർക്ക് മയക്കുമരുന്ന് റീട്ടെയിൽ വിൽപ്പനക്ക് വിൽപ്പനക്ക് സിജിൽ വർഗീസും വിഷ്ണുപ്രിയയും നല്കിവന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് വിവരങ്ങൾ പോലീസ് പരിശോധിച്ചു വരുകയാണ്. കഴിഞ്ഞവർഷം മൊബൈൽ മോഷണക്കേസിൽ വിക്രം അറസ്റ്റിലായതോടെയാണ് വമ്പൻ മയക്ക് മരുന്ന് വേട്ടക്ക് ബംഗളുരുവിൽ വഴി തുറക്കുന്നത്.