CinemaCrimeEditors PicksFeaturedIndiaLatest NewsLocal NewsMost Popular NewsMoviesNationalsocial mediaviral newsviral story

നടിക്ക് നേരെ വിമാനത്തിൽ പീഡനം,സ്വകാര്യ ഭാഗത്ത് സ്പർശിച്ച വ്യവസായി നടിയെ വലിച്ച് നെഞ്ചിലേക്ക് അടുപ്പിച്ച് ചുംബിക്കാൻ നോക്കി.

മുംബൈ/ ഡൽഹി-മുംബൈ വിമാനത്തിൽ പ്രശസ്ത നടിക്ക് നേരെ അതിക്രമം. നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 36 കാരനായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 14ന് സഹർ പൊലീസ് രജിസ്റ്റർ ചെയ്​ത കേസിൽ ഗാസിയാബാദ്​ സ്വദേശിയായ വ്യവസായി നിതിൻ അറസ്റ്റിലായി​​. മുംബൈയിൽ താമസിക്കുന്ന 40കാരിയായ നടി ഒക്ടോബർ ഒന്നിന് ഡൽഹിക്ക് പോയ ശേഷം ഒക്ടോബർ മൂന്നിന് തിരികെ മുംബൈയി ലേക്ക് മടങ്ങുമ്പോഴാണ് സംഭവം ഉണ്ടാവുന്നത്.

ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ പിറകെ നടി തന്‍റെ ഹാൻഡ്‌ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ നിതിൻ നടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയായിരുന്നു. നടിയുടെ അടുത്തെത്തിയ നിതിൽ നടിയെ തന്റെ നെഞ്ചിലേക്ക് വലിച്ച് അടുപ്പിക്കാനും ചുംബിക്കാനും ശ്രമിക്കുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിൻ ക്രൂവിനെ ഉടൻ അറിയിച്ചു. അവർ കസ്റ്റമർ റിലേഷൻ സംഘത്തിന്​ പരാതി നൽകാൻ നിർദേശിക്കുകയാണ് ഉണ്ടായത്.

കാബിൻ ക്രൂ നിതിനോട് പേര്​ ചോദിക്കുമ്പോൾ സഹയാത്രികന്‍റെ പേര്​ നൽകി രക്ഷപെടാനുള്ള ശ്രമവും അയാൾ നടത്തി.​ രാജീവ്​ എന്നയാളുടെ പേരാണ്​ കാബിൻ ക്രൂവിനു നിതിൻ നൽകുന്നത്​. അന്ന് തന്നെ രാത്രി നടി എയർലൈൻ കമ്പനിക്ക് മെയിൽ വഴി പരാതി നൽക്കുകയായിരുന്നു. തുടർന്ന്​ നടി സഹർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം പൊലീസ് എയർ ലൈൻ കമ്പനിയോട് രാജീവിന്റെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. പൊലീസ്​ രാജീവിനെ തേടി എത്തിയപ്പോൾ അയാൾ തന്റെ നിരപരാധിത്വം അറിയിച്ചു. തുടർന്നാണ് ഇയാളുടെ അടുത്തുണ്ടായിരുന്ന നിതിനാണ്​ പ്രതിയെന്ന്​ മനസ്സിലാക്കുന്നത്. രാജീവ് അയച്ചുകൊടുത്ത ഫോ​ട്ടോയിൽനിന്ന്​ നടി പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഗാസിയാബാദിൽ നിന്നുള്ള വ്യവസായിയായ 36 കാരനായ നിതിനെ ഒക്ടോബർ 14ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ നടിയുടെ മൊഴിയെടുക്കാൻ മജിസ്ട്രേറ്റിന് അപേക്ഷയും നൽകി. വിവിധ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്​.

Back to top button