CinemaCrimeEditors PicksEntertainmentFashionFeaturedIndiaLatest NewsMost Popular NewsMoviesNationalviral newsviral story

മണിക്കൂറിന് രണ്ടുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെ ശരീര വിൽപ്പന, മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം,ഇഷാ ഖാനെയും രണ്ടു യുവതികളെയും പൊലീസ് പിടികൂടി.

 

 

മുംബയ്/ മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന മുംബൈയിലെ പ്രശസ്ത മോഡലും ടി വി താരവുമായ ഇഷാ ഖാനെയും രണ്ടു യുവതികളെയും പൊലീസ് പിടികൂടി. പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പിടികൂടിയത്. പെണ്‍വാണിഭം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഉപഭോക്താക്കളാണ് അഭിനയിച്ച് പൊലീസ് തന്ത്രപരമായി ഇഷയെയും സംഘത്തെയും കുടുക്കുകയായിരുന്നു.

മുംബൈയിൽ വര്‍ഷങ്ങളായി മോഡലുകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന പെണ്‍വാണിഭ റാക്കറ്റിന്റെ മുഖ്യ ആസൂത്രകയാണ് ഇഷ എന്നാണു പോലീസ് പറഞ്ഞിരിക്കുന്നത്. ഇഷയോടാപ്പം പിടിയിലായവരില്‍ പ്രശസ്തയായ മറ്റൊരു മോഡലും ടിവി താരവുമുണ്ട്. മണിക്കൂറിന് രണ്ടുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് ഇവര്‍ പ്രതിഫലമായി ശരീര വിൽപ്പനക്ക് ഈടാക്കി വന്നിരുന്നത്.

ഇഷഖാന്റെ പെണ്‍വാണിഭ സംഘത്തെ കുറിച്ച്‌ വിവരം ലഭിച്ച പൊലീസ് കസ്റ്റമര്‍ ആണെന്ന വ്യാജേന ഇഷയെ സമീപിക്കുകയായിരുന്നു. 4 ലക്ഷം രൂപ ആവശ്യപ്പെട്ട ഇഷയുമായി പോലീസ് ഇടപാട് ഉറപ്പിക്കുകയുമായിരുന്നു. ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് കസ്റ്റമര്‍ എന്ന് കരുതി ഇഷ പോലീസ് ഉദ്യോഗസ്ഥരോട് വരാൻ പറയുന്നത്. തുടർന്ന് രണ്ട് സുന്ദരികളായ മോഡലുകളുമായി ഇഷ ഹോട്ടലിൽ എത്തി. ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ കെണി ഒരുക്കിയ ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button