CrimeEditors PicksEducationFeaturedKeralaLatest NewsLocal NewsMost Popular NewsRelationshipsocial mediaviral newsviral story

സഹോദരിമാരായ രണ്ടു പെൺകുട്ടികളെ ബെംഗളുരുവിലേക്ക് കടത്താൻ നോക്കി.

കോട്ടയം/ പാമ്പാടി സ്വദേശിനികളായ പ്രായപൂർത്തിയാവാത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികളെ ബെംഗളുരുവിലേക്ക് കടത്താനുള്ള ശ്രമം പോലീസിന്റെ അവസരോചി തമായ ഇടപെടൽ മൂലം തടയാനായി. പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂർത്തി യാവാത്ത രണ്ട് പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ പോലീസ് കണ്ടെത്തുകയായിരുന്നു.

സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചാരണം നടക്കുന്നതിനിടെ ഇവരെ തമ്പാനൂർ നിന്നു കണ്ടെത്തുകയായിരുന്നു. പെൺകുട്ടികൾക്കൊ പ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്.

പെൺകുട്ടികളെ ബംഗളൂരുവിലേക്ക് കടത്താനായിരുന്നു പരിപാടി. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തൊട്ടുപിറകെ യുവാവിനെ കാണാനില്ലെന്ന പരാതിയും ഉണ്ടായി. സിസിടിവി പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തി വന്നത്. പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി പോലീസ് ആദ്യം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് കാണാതായ യുവാവിന്റെ ഫോൺ സിഗ്നൽ തമ്പാനൂരിൽ നിന്നും കണ്ടെത്താനായി. പോലീസ് പിന്നീട് തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടികൾ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ വിവരം അറിയിച്ചു. പാമ്പാടി പൊലീസ് ഇതോടെ തലസ്ഥാനത്തെത്തി ഇവരെ പിടികൂടി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കി.

 

Back to top button