CovidEditors PicksFeaturedGulfIndiaKeralaMost Popular NewsNationalWorld

ഇന്ത്യയില്‍ നിന്നുള്ള യാത്രാക്കാരുടെ വിലക്ക് യു എ ഇ ജൂണ്‍ 14 വരെ നീട്ടി.


ന്യൂദല്‍ഹി/ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ പതിനാലുവരെ നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് വീണ്ടും നീട്ടിയിരിക്കുന്നത്.  ഇന്ത്യയിന്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലെന്നതിനാലാണ് യാത്രാവിമാനങ്ങള്‍ക്ക് യു എ ഇ വിലക്ക് നീട്ടിയത്.

പതിനാല് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും യു എ ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. നേരത്തെ പലരും ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോയി അവിടെ നിന്നും യു എ ഇയിലേക്ക് പോയിരുന്നു. ഇതി കണക്കിലെടുത്താണ് പതിനാല് ദിവസം എന്ന നിബന്ധന.

യു ഇ എ ദേശീയ ദുരന്തനിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് യാത്രാവിലക്ക് നീട്ടാനുള്ള തീരുമാനം സ്വീകരിച്ചത്. യു എ ഇ സ്വദേശികള്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോസ്ഥര്‍ക്കുമാണ് യാത്രയില്‍ ഇളവുള്ളത്.

ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു. കുത്തിവെപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഉടന്‍ പരിഹരിക്കണം. ഇന്ത്യയില്‍ സുലഭമായ പല വാക്‌സിനുകളും പല വിദേശ രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്ര ഇടപെല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തണം.

കേരളത്തിലെ മടങ്ങി പോകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും കോവിഡ് വാക്‌സിനുകള്‍ എത്രയും പെട്ടെന്ന് നല്‍കണം. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ രജിട്രേഷന്‍ സംവിധാനം ഉണ്ടാക്കണം. പ്രവാസികള്‍ക്കു നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പാസ്‌പോര്‍ട്ട് നമ്പറുകള്‍ ചേര്‍ക്കാന്‍ സംവിധാനം കാണണം. തിരിച്ചുവന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ ഫോറം എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.

Back to top button