CrimedeathEditors PicksFeaturedKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

രഹസ്യഫോൺ കണ്ടെത്താൻ പോയി നിരാശനായി മടങ്ങി, കാറിലിട്ടു ഉമ്മുകുൽസുവിനെ തല്ലിച്ചതച്ചു, രണ്ടു മക്കളെയും വഴിയിലുപേക്ഷിച്ചു, താജുദ്ദീൻ അറസ്റ്റിലായി.

കോഴിക്കോട്/ ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രത്ത് ഉമ്മുകുൽസു (31) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് എടരിക്കോട് സ്വദേശി താജുദ്ദീൻ അറസ്റ്റിലായി. കേസിൽ ഇതുവരെ താജുദ്ദീനും രണ്ടു സുഹൃത്തുക്കളും ആണ് അറസ്റ്റിലായിട്ടുള്ളത്. താജുദ്ദീന് പുറമെ മലപ്പുറം തിരൂർ ഇരിങ്ങാവൂർ സ്വദേശികളായ ആദിത്യൻ ബിജു (19), ജോയൽ ജോർജ് (19)എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്.

കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന താജുദ്ദീനെ തിങ്കളാഴ്ച രാത്രിയോടെ കോട്ടക്കല്‍ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സി ഐ എം.കെ. സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

രണ്ട്, മൂന്ന് പ്രതികളായ ആദിത്യൻ ബിജുവും,ജോയൽ ജോർജും താജുദ്ദീൻറ സുഹൃത്തുക്ക ളാണ്. ഉമ്മുകുൽസു കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ് ചെയ്തിരിക്കു ന്നത്. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവം മൂലമാണ് ഉമ്മുകുൽസു മരിച്ചതെന്നാ ണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കടുത്ത സംശയ രോഗിയായ താജുദ്ദീൻ ഉമ്മുകുൽ സുവിനെ അതി ക്രൂരമായ ശാരീരിക മർദനത്തിനിരയാക്കിയപ്പോൾ രണ്ട്, മൂന്ന്പ്രതികൾ ഒപ്പമുണ്ടായിരുന്നു എന്നാണു പോലീസ് പറയുന്നത്.

സുഹൃത്ത് സിറാജുദ്ദീൻറ വീര്യമ്പ്രത്തെ വാടകവീട്ടിൽ ഒരാഴ്ചയോളമായി താജുദ്ദീനും കുടുംബ വും താമസിച്ചു വരികയായിരുന്നു. താജുദ്ദീൻ കഴിഞ്ഞ വെള്ളിയാഴ്ച ഉമ്മുകുൽസുവിനെയും മക്കളെയും കാറിൽ കയറ്റി മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഉമ്മുകുൽസു രഹസ്യമായി മൊബൈൽ ഫോൺ സൂക്ഷിച്ചിട്ടുണ്ടെന്നും, ഉപയോഗിച്ച് വരുന്നുണ്ടെന്നും പറഞ്ഞു താജുദ്ദീൻ മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ഉമ്മുകുൽസുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഫോൺ കണ്ടെടുക്കാനെന്ന് പറഞ്ഞ് താജുദ്ദീൻ യുവതിയെയും കുട്ടികളെയും കൊണ്ട് വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കും തിരിച്ചും പോകുമ്പോൾ കാറോടിച്ചത് രണ്ടാം പ്രതിയാക്കപ്പെട്ട ആദിത്യനായിരുന്നു.

വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കുള്ള യാത്രക്കിടയിലും, തിരികെ വരുമ്പോഴും കാറിൽവെച്ച് താജുദ്ദീൻ യുവതിയെ മർദിച്ചിരുന്നതായും മറ്റുരണ്ടു പ്രതികൾ ഇതിന് സഹായം ചെയ്തതായും ആണ് പോലീസ് പറയുന്നത്. രഹസ്യഫോൺ കണ്ടെത്താൻ പോയി നിരാശനായി മടങ്ങി വരുമ്പോൾ കാറിൽ വെച്ച് ഉമ്മുകുൽസുവിനെ തല്ലിച്ചതക്കുകയാണ് ഉണ്ടായത്. അവശനിലയി ലായ ഉമ്മുകുൽസുവിനെ സിറാജുദ്ദീന്റെ വീട്ടിലെത്തിച്ച് താജുദ്ദീൻ തുടർന്ന് കടന്നുകളയു കയായിരുന്നു.

ഒപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും വഴിയിലുപേക്ഷിച്ചാണ് താജുദ്ദീൻ രക്ഷപ്പെടുന്നത്. സിറാജുദ്ദീൻ ഉമ്മുകുൽസുവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽവെച്ച് മരണപ്പെടുകയായിരുന്നു. സംശയത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കുന്നത് പതിവായതിനെ തുടർന്ന്, താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുകുൽസു സ്വന്തം വീട്ടിലായിരുന്നു താമസം. ഒരുമാസം മുമ്പാണ് താജുദ്ദീൻ വീട്ടിലെത്തി ഉമ്മുകുൽസുവിനെ കൂട്ടിക്കൊണ്ടു വരുന്നത്. കോടതിയിൽ ഹാജരാക്കിയ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവരെ റിമാൻഡ് ചെയ്തു.

Back to top button