CrimedeathEditors PicksFeaturedHealthKeralaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

ഉമ്മുക്കുൽസുവിന്റെ മരണം കൊലപാതകം, ക്രൂരമായി പീഡിപ്പിച്ചു കൊന്നു, താജുദ്ദീനെ പോലീസ് തേടുന്നു.

കോഴിക്കോട് / ഭർത്താവിൻറെ സുഹൃത്തിൻറെ വീട്ടിൽ അവശനിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കും മുൻപ് മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുൽസു (31) ന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബാലുശേരി വീര്യമ്പ്രത്ത് ഭർത്താവിൻറെ സുഹൃത്തിൻറെ വീട്ടിലാണ് ഉമ്മുക്കുൽസുവിനെ ആവാസ നിലയിൽ കാണുന്നത്. ശരീരമാസകലം പരിക്കേറ്റ നിലയിൽ അബോധാവസ്‌ഥയിലായിരുന്ന ഉമ്മുക്കുൽസു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെടുന്നത്.

ഉമ്മുക്കുൽസുവിന്റെ മരണത്തെ തുടർന്ന് ഭർത്താവ് മലപ്പുറം എടരിക്കോട് കൊയപ്പ കോവിലകത്ത് താജുദ്ദീൻ ഒളിവിൽ പോയിരിക്കുകയാണ്. താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംശയ രോഗത്തെത്തുടർന്ന് താജുദ്ദീൻ ഉമ്മുക്കുൽ സുവിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണു പോലീസ് പറയുന്നത്. താജുദ്ദീനായി ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഉമ്മുക്കുൽസുവിൻറെ ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു. പേശികളേറെയും മർദനമീറ്റ്‌ തകർന്ന അവസ്ഥയിലായിരുന്നു. അസ്ഥികൾക്കും പൊട്ടലേറ്റിരുന്നു. വായിൽ എന്തോ രാസവസ്തു ഒഴിച്ചിട്ടുള്ളതായും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവികമരണം എന്നത് കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

കുറച്ച് കാലമായി താജുദ്ദീനുമായി അകന്നു കഴിഞ്ഞിരുന്ന ഉമ്മുക്കുൽസു സ്വന്തം വീട്ടിലായി രുന്നു താമസം. ഒരു മാസം മുൻപ് താജുദ്ദീൻ വീട്ടിലെത്തി ഉമ്മുക്കുൽസുവിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരാഴ്ച മുമ്പ് താജുദ്ദീൻറെ സുഹൃത്ത് സിറാജുദ്ദീൻ കുടുംബവുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീര്യമ്ബ്രത്തെ വീട്ടിൽ താജുദ്ദീനും ഉമ്മുക്കുൽസുവും എത്തിയിരുന്നു. തുടർന്ന് അവർ അവിടെയായിരുന്നു താമസം.

വെള്ളിയാഴ്ച രാവിലെ താജുദ്ദീനൊപ്പം പുറത്തുപോയിരുന്ന ഉമ്മുക്കുൽസു അവശനിലയി ലായിരുന്നു മടങ്ങിയെത്തിയത്. സിറാജുദ്ദീനും കുടുംബവും വെള്ളിയാഴ്ച ദിവസം പകൽ വീട്ടിൽ നിന്നും പുറത്ത് പോയിരുന്നു. വൈകിട്ട് അവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ തളർന്നുവീണു കിടന്ന നിലയിൽ ഉമ്മുക്കുൽസുവിനെ കാണുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ മാർഗമുണ്ടായിരുന്നില്ല. ഉമ്മുക്കുൽസു അപ്പോൾ അബോധാവസ്ഥയിലായിരുന്നു.

സിറാജുദ്ദീൻ ആദ്യം ഉമ്മുക്കുൽസുവിനെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. യാത്രക്കിടെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ഉമ്മുക്കുൽസു മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊണ്ടുക്കുകയാണ് ഉണ്ടായത്. അസ്വാഭാവിക മരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി കിട്ടും വരെ പോലീസിന്റെ നിഗമനം. ഡോക്ടറുടെ മൊഴി വന്നതോടെ ഉമ്മുക്കുൽസുവിന്റെ മരണം കൊലപാതമാണെന്നു സ്ഥിരീകരിച്ചിരിക്കുകയാണ്.

Back to top button