Connect with us

Hi, what are you looking for?

Editors Picks

ജോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി റ​ഷ്യ​യു​ടെ മെ​ദ്‌​വ​ദേ​വ് യു​എ​സ് ഓ​പ്പ​ൺ ചാ​മ്പ്യ​നാ​യി.

ന്യൂ​യോ​ർ​ക്ക്/ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന്‍റെ ക​ല​ണ്ട​ർ സ്‌​ലാം സ്വ​പ്നം ത​ക​ർ​ന്നു. ജോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി റ​ഷ്യ​യു​ടെ മെ​ദ്‌​വ​ദേ​വ് യു​എ​സ് ഓ​പ്പ​ൺ ചാ​മ്പ്യ​നാ​യി. മെ​ദ്‌​വ​ദേ​വിന്‍റെ കന്നി ഗ്രാൻസ്‌ലാം കിരീടമാണിത്.

ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​ത്തെ ര​ണ്ടാം സീ​ഡാ​യ മെ​ദ്‌​വ​ദേ​വ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടുത്തുകയായിരുന്നു. ഒ​രു പി​ടി റി​ക്കാ​ർ​ഡു​ക​ൾ സ്വ​പ്നം​ക​ണ്ട് ക​ള​ത്തി​ലെ​ത്തി​യ ജോ​ക്കോ​യെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ റ​ഷ്യ​ൻ താ​രം മുട്ടുകുത്തിച്ച്. സ്കോ​ർ: 6-4, 6-4, 6-4. മു​ൻ​പ് ര​ണ്ട് ത​വ​ണ ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടും കൈകളിലെത്താത്ത കി​രീ​ടം ഇ​ത്ത​വ​ണ മെ​ദ്‌​വ​ദേ​വ് കൈകുമ്പിളിലാക്കി.

സെ​ർ​ബി​യ​ൻ താ​രം ഈ ​സീ​സ​ണി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ, ഫ്ര​ഞ്ച് ഓ​പ്പ​ൺ, വിം​ബി​ൾ​ഡ​ൺ കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. യു​എ​സ് ഓ​പ്പ​ണും ജ​യി​ച്ച് ക​ലണ്ട​ർ സ്‌​ലാം നേ​ടാ​മെ​ന്ന ജോ​ക്കോ​യു​ടെ മോ​ഹ​മാ​ണ് മെ​ദ്‌​വ​ദേ​വിന്റെ വിജയത്തോടെ ത​ക​ർ​ന്നു പോയത്.

ജ​യം നേ​ടിയിരുന്നെങ്കിൽ ​ജോ​ക്കോ​വി​ച്ചി​ന്‍റെ ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം 21 ൽ എത്തുമായിരുന്നു. റോ​ജ​ർ ഫെ​ഡ​റ​ർ, റ​ഫേ​ൽ ന​ദാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം 20 ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​ങ്ങ​ളു​മാ​യി ജോ​ക്കോ​വി​ച്ച് റി​ക്കാ​ർ​ഡ് പ​ങ്കി​ടു​ക​യാ​ണ്. 2005 ൽ 35 ​വ​യ​സു​ള്ള ആ​ന്ദ്രെ അ​ഗാ​സി​ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും പ്രാ​യം കൂ​ടി​യ യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​സ്റ്റാ​യി​രു​ന്നു ജോ​ക്കോ. 1970 ൽ 35-ാം ​വ​യ സി​ൽ കെ​ൻ റോ​സ്വാ​ളി​നു​ശേ​ഷം യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​നാ​കു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന നേ​ട്ട​വും സെ​ർ​ബി​യ​ൻ താ​ര​ത്തെ വി​ട്ട​ക​ന്നു. ജോ​ക്കോ 31-ാം ഗ്രാ​ൻ​സ്‌​ലാം ഫൈ​ന​ലു​ക​ളെ​ന്ന ഫെ​ഡ​റ​റു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി.

You May Also Like

Editors Picks

കൊച്ചി / മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിരമിച്ചു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് – ഫസ്റ്റ് ക്ലാസ് അടക്കം എല്ലാ ഫോർമാറ്റില്‍ നിന്നും വിരമിക്കുന്നതായി ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു....

Athletics

ടോക്യോ/ ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയുടെ മുന്നേറ്റം. ജാവലിനിൽ ത്രോയിൽ ഇന്ത്യക്ക് വേണ്ടി നീരജ് ചോപ്ര ചരിത്ര നേട്ടം കുറിക്കുകയായിരുന്നു. ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരത്തിൽ നീരജ് ചോപ്ര...

Editors Picks

ടോക്യോ/ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി വി സിന്ധു വെങ്കലം നേടി ചരിത്ര നേട്ടത്തിന് ഉടമയായി. വനിതകളുടെ സിംഗിൾസ് ബാഡ്മിന്റൺ ഇനത്തിൽ ആണ് സിന്ധു വെങ്കലം നേടിയത്. ചൈനീസ് താരമായ ഹി ബിങ്...

Athletics

ടോക്യോ/ കൊവിഡ് കാരണം ഒളിമ്പിക്സ് വില്ലേജിൽ ലൈംഗികബന്ധം നിരോധിച്ചുവെന്ന വാർത്ത ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാണെന്ന് ജർമനിയുടെ മുൻ ലോം​ഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസൻ ടൈഡ്കെ. ഒരു ജർമൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ്...