CrimedeathEditors PicksFeaturedKeralaLatest NewsLaw/CourtLocal NewsMost Popular NewsNationalsocial mediaviral newsviral story

നീതി കിട്ടിയില്ല, കേസിൽ ഹൈക്കോടതിയിൽ നീതി തേടുമെന്ന് ഉത്രയുടെ അമ്മ മണിമേഘല

കൊല്ലം/ ഉത്ര വധക്കേസിലെ കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നീതി കിട്ടിയില്ല. കേസിൽ ഹൈക്കോടതിയിൽ നീതി തേടും. സമൂഹത്തില്‍ കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് നിയമത്തിലെ ഇത്തരം പിഴവ് മൂലമാണെന്നാണ് മണിമേഖല മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

നാടിനെ നടുക്കിയ വിവാദമായ കേസിൽ ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവ് സൂരജിന് കോടതി ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ നൽകിയത്. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് എം. മനോജാണ് ഈ വിധി പറഞ്ഞത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തുകയായിരുന്നു. സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.

പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നതും വധശിക്ഷ നൽകാതിരിക്കാൻ കോടതി മുഖ്യ കാരണമായി കണക്കാക്കുകയായിരുന്നു. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നതാണ്. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

 

Back to top button