Editors PicksFoodHealthLatest NewsLocal NewsMost Popular NewsNational

വാ​നി​ല ഐ​സ്‌​ക്രീ​മി​ന്‍റെ രു​ചിയുള്ള ഹ​വാ​യി​യ​ന്‍ ബ​നാ​ന ഹിറ്റായി.

സോഷ്യൽ മീഡിയയിൽ ചർച്ചയായ നീല വാഴപ്പഴത്തിന്റെ കഥയാണിത്. വാ​ഴ​പ്പ​ഴം എല്ലാവർക്കും ഇഷ്ട്ടം തന്നെ. പ​ഴു​ത്ത​തും പ​ച്ച​യുമായി വാഴക്കായ പല തരത്തിൽ ഉപയോഗിക്കാറുമുണ്ട്. ഉ​പ്പേ​രി​ക്കും കറികൾക്കുമാണ് പ​ച്ച​കാ​യ് ഉ​പ​യോ​ഗി​ക്കാറുള്ളത്. പഴുത്ത പഴം നേരിട്ട് കഴിക്കാനല്ലാതെ ഷേ​യ്ക്ക്, ഐ​സ്ക്രിം തു​ട​ങ്ങി​യവ ഉണ്ടാക്കാനും വാഴപ്പഴം ഉപയോഗിക്കാറുണ്ട്.

പ​ച്ച​യും മ​ഞ്ഞ​യും ചു​വ​പ്പും നി​റ​ത്തി​ലു​ള്ള വാ​ഴ​പ്പ​ഴ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ കാണുന്നത്. ഇ​പ്പോ​ഴിതാ നീല നിറത്തിലുള്ള വാഴപ്പഴം സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​യിരിക്കുകയാണ്. ബ്ലൂ ​ജാ​വ ബ​നാ​ന എ​ന്ന പേ​രി​ലു​ള്ള പ​ഴ​ത്തി​ന് വാ​നി​ല ഐ​സ്‌​ക്രീ​മി​ന്‍റെ രു​ചി​യാണുള്ളത്. പ്ര​സി​ദ്ധ ഷെ​ഫാ​യ താം ​ഖ​യ് മെ​ങ് ആണ് ത​ന്‍റെ ട്വി​റ്റ​ർ അക്കൗണ്ടിൽ ഈ ​പ​ഴ​ത്തെ കു​റി​ച്ച് ഇപ്പോൾ ആദ്യം പറഞ്ഞിരിക്കുന്നത്. എ​ന്തു കൊ​ണ്ട് ആ​രും എ​ന്നോ​ട് ഈ ​നീ​ല പ​ഴ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​ല്ലെ​ന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം ട്വി​റ്റ​റി​ൽ എത്തുന്നത്.

ദ​ക്ഷി​ണേ​ഷ്യ​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഈ നീല വാഴപ്പഴം ഹ​വാ​യി മേ​ഖ​ല​യി​ല്‍ സ​ര്‍​വ്വ​സാ​ധാ​ര​ണ​മാ​യി കാണുന്നുണ്ട്. ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യി​ൽ കൂടുതൽ വ​ള​രു​ന്ന ഇ​വ​യ്ക്ക് കൂടുതൽ ക​ടു​പ്പം ഉണ്ടാവും. നന്നായി പ​ഴു​ത്തു ക​ഴി​ഞ്ഞാ​ൻ ഇ​വ​യു​ടെ നീല നി​റം മാ​റി മ​ഞ്ഞ​യാ​വുകയും ചെയ്യും. ആ​റ് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വരെ ഈ നീല വാഴപ്പഴം തരുന്ന വാഴ വളരും. ഐ​സ്‌​ക്രീം ബ​നാ​ന എ​ന്നാ​ണ് ഹ​വാ​യി മേ​ഖ​ല​യി​ല്‍ ഇതിനെ വിളിക്കുന്നത്. ഫി​ജി​യി​ല്‍ ആവട്ടെ ഹ​വാ​യി​യ​ന്‍ ബ​നാ​ന എന്നും പറയും.

Leave a Reply

Back to top button