പഠിക്കുമ്പോൾ പണത്തിനായി ബീജദാതാവായ യുവാവ് വിവാഹത്തോടെ കുടുങ്ങി
പഠനകാലത്ത് പണത്തിനായി ബീജദാതാവായിരുന്ന യുവാവ് വിവാഹത്തോടെ കുടുങ്ങിയ കഥ റെഡ്ഡിറ്റിൽ വൈറലായിരിക്കുകയാണ്. ബന്ധങ്ങളിൽ വിശ്വസ്തൻ ആവണം എന്ന കാര്യം ഓർമ്മപ്പെടുത്തുന്ന പേര് വെളിപ്പെടുത്താത്ത ഭർത്താവ് ആണ് റെഡ്‌ഡിറ്റിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
പങ്കാളിയിൽ നിന്ന് ചില യാഥാർഥ്യങ്ങൾ മറച്ച് വയ്ക്കുന്നത് ഒരു പക്ഷെ ആ ബന്ധത്തെ തന്നെ ഇല്ലാതാക്കിയേക്കാം എന്ന് കൂടി ഈ പോസ്റ്റ് ഓർമ്മപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് ബീജം ദാനം ചെയ്യുകയും അത് ഭാര്യയിൽ നിന്നും മറച്ചു വയ്ക്കുകയും ചെയ്ത യുവാവ് ഇപ്പോൾ വിഷമിക്കുക്കയാണ്. സംഭവം വിവരം അറിഞ്ഞ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരിക്ക യാണ് എന്നാണു കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.
നിമിഷങ്ങൾക്കകം വൈറലായ കുറിപ്പിൽ കുറച്ച് അധിക പണം സമ്പാദിക്കുന്നതിനായാണ് താൻ ബീജം ദാനം ചെയ്തതെന്ന് ഭർത്താവ് വ്യക്തമാക്കുന്നു. ആറ് വർഷമായി വിവാഹിതനായ ഇദ്ദേഹം വിവാഹത്തിന് മുൻപ് ഒരു പഴയ സഹപാഠിക്കാണ് ബീജം ദാനം ചെയ്തിരുന്നത്.
കോളേജിൽ പഠിക്കുമ്പോൾ യുവാവ് ഒരു ബീജദാതാവായി മാറി. ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാനാണ് അയാൾ അത് പ്രധാനമായും ചെയ്തത്. തന്റെ പ്രവൃത്തി വിവിധ കാരണങ്ങളാൽ കുട്ടികളില്ലാത്ത ആളുകളെ സഹായിക്കുമെന്നാണ് അയാൾ കരുതിയത്. കോളേജ് പഠനത്തിന് ശേഷം യുവാവ് ബീജം ദാനം ചെയ്യുന്നത് നിർത്തിയെന്നും എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അത് പുനരാരംഭിച്ചതായും ഭർത്താവ് എഴുതിയിരിക്കുന്നു. ഇത്തവണയും ഇയാൾ വിവരം ഭാര്യയിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു.
ഈയിടെ സുഹൃത്തുക്കളുമൊത്തുള്ള ഒരു ഒത്തുചേരലിൽ ഫെർട്ടിലിറ്റി എന്ന വിഷയം ചർച്ചയായപ്പോഴാണ് ഭർത്താവിന്റെ ബീജദാനത്തെപ്പറ്റി ഭാര്യ അറിയുന്നത്. “ഞാൻ മുമ്പ് ഒരു ദാതാവായിരുന്നു. എന്റെ ഭാര്യ ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ഞെട്ടിപ്പോയി” റെഡിറ്റ് കുറിപ്പിൽ പറഞ്ഞിരിക്കുന്നു. അതെ സമയം തങ്ങളുടേതല്ലാതെ മറ്റ് കുട്ടികൾ തനിക്കില്ല എന്ന് ഭാര്യയെ ആശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഭാര്യയ്ക്ക് താൻ വഞ്ചിക്കപ്പെട്ടതായി തോന്നി. തങ്ങളുടെ മക്കൾക്ക് കുടുംബത്തിന് പുറത്ത് സഹോദരങ്ങളു ണ്ടെന്ന ചിന്തയിൽ ഭാര്യ വിവാഹമോചനത്തിന് ശ്രമിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.