Editors PicksFeaturedHealthIndiaLatest NewsLocal NewsMost Popular Newssocial mediaviral newsviral story

ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ പ്ലാസ്റ്റിക് വിസിലുമായി 12 കാരൻ 11 മാസം.

ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കുന്നതിനിടെ 12 കാരൻ അബദ്ധത്തിൽ വിഴുങ്ങിയ പ്ലാസ്റ്റിക് വിസിൽ 11 മാസത്തിനു ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ ജനുവരിയിൽ ചിപ്സ് കഴിക്കുന്നതിനിടെ റയ്ഹാൻ ലസ്കറെന്ന കുട്ടി വിസിൽ വിഴുങ്ങുകയായിരുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

വിസിൽ വിഴുങ്ങിയ കാര്യം മാതാപിതാക്കൾ വഴക്ക് പറയുമെന്ന് കരുതി പേടിച്ച് പറഞ്ഞിരുന്നില്ല. ആദ്യം കുട്ടി അനുഭവിക്കുന്ന ബുദ്ധിമുട്ട് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് വീട്ടുകാർക്ക് സംശയം ഉണ്ടാവുന്നത്. മുൻപ് കുറച്ചധികം നേരം വെള്ളത്തിൽ മുങ്ങികിടക്കാറുള്ള കുട്ടിക്ക് വിസിൽ വിഴുങ്ങിയതിന് ശേഷം അതിന് സാധിക്കാതെയായി. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി വായ് തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കുന്ന അവസ്ഥയിലായിരുന്നു. നാഷണൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ശ്വാസകോശത്തിൽ തങ്ങിയിരുന്ന വിസിൽ വിജയകരമായി പുറത്തെടുക്കുകയാണ് ഉണ്ടായത്.

Back to top button