CinemaEditors PicksFashionIndiaLatest NewsLifestyleMost Popular NewsMoviesNationalRelationshipSports

ഇന്ത്യന്‍ യുവ ക്രിക്കറ്റര്‍മാരുടെ കാമുകിമാർ ആരൊക്കെ?

റിഷഭ് മുതല്‍ രാഹുല്‍ വരെ അക്കമിട്ടു പറയാം.

രാജ്യത്തെ പാപ്പരാസികളുടെ ഊളൻ കണ്ണുകൾ എപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കും, ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും പിറകെയാണ്. എക്സ്ക്ലൂസിവ് ആയും ഗോസിപ്പുകളായും ഒക്കെ ഇവർ പടച്ചുവിടുന്ന കഥകളാണ് മിക്കപ്പോഴും ക്രിക്കറ്റ് ലോകത്തും ബോളിവുഡിലും പരസ്യമായും രഹസ്യമായും ചർച്ചകളാവുക. പലരുടെയും പരമ രഹസ്യമായ ഡേറ്റിംഗ് പോലും പാപ്പരാസികൾ തൂക്കിയെടുക്കുകയാണ്.

യൂറോപ്യൻ രാജ്യങ്ങളിലെ പോലെ സെലിബ്രിറ്റികളുടെ കിടക്കകൾ വരെയുള്ള അന്വേഷണം ഇവിടെ ഇല്ലെന്നു മാത്രം. എന്നാൽ ഗോസിപ്പുകഥകളിലെ അന്വേഷണങ്ങൾ പലപ്പോഴും ചില ദിവസങ്ങളിലെ അവസാന കൂടിച്ചേരലുകൾ വരെ ഇന്ത്യയിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ജനപ്രീതിനേടിയ താരങ്ങൾക്ക് ആരോടൊക്കെ പ്രണയമെന്ന ഒടുവിൽ പുറത്ത് വന്ന ഒരു പാപ്പരാസി കഥയെപ്പറ്റി പറയാം.

നിലവില്‍ ഇന്ത്യയിലെ യുവ ക്രിക്കറ്റര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും കാമുകിമാരുണ്ടെന്നാണ് പാപ്പരാസികൾ അടിവരയിട്ടു പറയുന്നത്. വൈകാതെ തന്നെ അവർ വിവാഹിതരാവാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്. യുവ ഇന്ത്യന്‍ താരങ്ങളും അവരുടെ കാമുകിമാരും ആരൊക്കെയാണെന്നു പറയാം. റിഷഭ് പന്ത് – ഇഷാന്‍ നേഗി, ശുഭ്മാന്‍ ഗില് – സാറ ടെണ്ടുല്‍ക്കർ, ഇഷാന്‍ കിഷൻ – അദിതി ഹുണ്ടിയ, കെഎല്‍ രാഹുൽ – ആതിയ ഷെട്ടി, രാഹുല്‍ ചഹർ – ഇഷാനി, നവദീപ് സെയ്‌നി – പൂജ, പൃഥ്വി ഷാ – പ്രാച്ചി സിംഗ് തുടങ്ങി നീളുകയാണ് ഈ നിര.

റിഷഭ് പന്ത് – ഇഷാന്‍ നേഗി.

ഇന്ത്യന്‍ ടീമിന്റെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഇഷാ നേഗിയുമായി കുറച്ചു കാലമായി കടുത്ത പ്രണയത്തിലാണ്. സംഭവം പരമാവധി രഹ്യമായി സൂക്ഷിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. എന്നാൽ സംഭവം പാപ്പരാസികൾക്ക് മൊത്തം അറിയാം.

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ ഇഷ. റിഷഭ് ഉത്തരാഖണ്ഡിലാണ് ജനിച്ചുവളര്‍ന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു താന്‍ ഇഷയുമയി പ്രണയത്തിലാണെന്ന് റിഷഭ് ഔദ്യോഗികമായി സോഷ്യല്‍ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കുന്നത്. 2019 ജനുവരിയില്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും അവർ പുറത്തുവിട്ടു. ഡല്‍ഹിയിലും നോയ്ഡയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇഷ ഇന്റീരിയര്‍ ഡിസൈനര്‍ ആയി പ്രവർത്തിക്കുകയാണ്.

ശുഭ്മാന്‍ ഗില് – സാറ ടെണ്ടുല്‍ക്കർ.

ബാറ്റിങ് ഇതിഹാസം എന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരേയൊരു മകള്‍ സാറയുമായി ഇന്ത്യയുടെ യുവ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ പ്രണയത്തിലാണെന്നാണ് പാപ്പരാസികൾ നക്കുന്ന സൂചന. എന്നാൽ ഇക്കാര്യം ഇരുവരും പരസ്യമായി ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം പുറത്ത് വന്നിട്ടുള്ള ഇരുവരുടെയും പ്രതികരണങ്ങളാണ് ഈ സംശത്തിലേക്ക് പാപ്പരാസികൾ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്. ഗില്ലിനെയും സാറയെയും ഒരുമിച്ച് ഇതുവരെ ഒരിടത്തതും കണ്ടെത്താനായിട്ടില്ല. എന്നാൽ സോഷ്യല്‍ മീഡിയകളിലെ ചില പോസ്റ്റുകൾ ഇരുവരും പ്രണയത്തിലാണെന്ന സൂചന നല്‍കുന്നുണ്ട്.

ഇഷാന്‍ കിഷൻ – അദിതി ഹുണ്ടിയ.

യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കാമുകി രാജസ്ഥാനില്‍ നിന്നുള്ള അറിയപ്പെടുന്ന മോഡല്‍ അദിതി ഹുണ്ടിയയാണ്. 2016ലാണ് ഇവര്‍ മോഡലിങിലേക്ക് കടന്നു വന്ന അദിതി ഹുണ്ടി അതെ വര്‍ഷം മിസ് രാജസ്ഥാന്‍ മല്‍സരത്തിൽ റണ്ണറപ്പ് കൂടിയായിരുന്നു. 2017ല്‍ എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് രാജസ്ഥാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതും അദിതി തന്നെ.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇഷാനും അദിതിയും പ്രണയത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദദാരിയാണ് അദിതി.

കെഎല്‍ രാഹുൽ – ആതിയ ഷെട്ടി.

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന്റെ കാമുകി ബോളിവുഡിലെ മുന്‍ സൂപ്പര്‍ താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ്. നടി കൂടിയായ ആതിയ ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. നാലു സിനിമികളില്‍ ഇതിനകം അഭിനയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷകാലമായി രാഹുലും ആതിയയും പ്രണയത്തിലാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളിലൂടെയും പല തവണ അവർ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്.

രാഹുല്‍ ചഹർ – ഇഷാനി.

സ്പിന്നര്‍ രാഹുല്‍ ചഹറിന്റെ കാമുകി ഇഷാനിയാണ്. കുറച്ചു കാലമായി ഇരുവരും പ്രണയത്തിലാണ്. 2019ല്‍ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെ രാഹുല്‍ പലപ്പോഴും ഇഷാനിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

നവദീപ് സെയ്‌നി – പൂജ.

ഇന്ത്യന്‍ യുവ പേസര്‍ നവദീപ് സെയ്‌നിയും പൂജാ ബിദാര്‍ണിയയും തമ്മിലും പ്രണയത്തി ലാണ്. ദേശീയ ടീമിനൊപ്പവും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പവുമുള്ള തന്റെ മികച്ച പ്രകടനത്തിനു പിന്നില്‍ പൂജയാണെന്നു സെയ്‌നി തന്നെ പറഞ്ഞിട്ടുണ്ട്. സെയ്‌നിയുടെ കാമുകിയെന്ന നിലയില്‍ മാത്രമല്ല, 2017ല്‍ അസുഖബാധിതനായ അച്ഛന് തന്റെ ഒരു കരള്‍ ദാനം ചെയ്തപ്പോൾ മുതൽ പൂജ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പൃഥ്വി ഷാ – പ്രാച്ചി സിംഗ്.

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ ആയ പൃഥ്വി ഷായും നടി പ്രാച്ചി സിങും തമ്മില്‍ പ്രണയ ത്തിലാണ്. പക്ഷെ തങ്ങളുടെ ബന്ധം ഇരുവരും രഹസ്യമാക്കി തന്നെ വെച്ചിരിക്കുകയാണ്. ഇരുവരും പരസ്യമായി ഇനിയും തുറന്നു പറഞ്ഞിട്ടില്ല. ഒരുമിച്ചു പാപ്പരാസികളുടെ മുന്നിൽ ചെന്ന് പെട്ടിട്ടുമില്ല. എന്നാല്‍ ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചില ഫോട്ടോസും വീഡിയോസുമാണ് രണ്ടു പേരും തമ്മില്‍ അടുപ്പത്തിലാണെന്ന സൂചനകള്‍ നല്‍കുന്നത്തിനു കാരണമായിരിക്കുന്നത്.

Back to top button