CrimeEditors PicksFeaturedGulfKeralaLatest NewsMost Popular Newssocial mediaviral newsviral story

കൊല്ലത്ത് വീണ്ടും ഭാര്യക്ക് ക്രൂരമായ പീഡനം, വസ്ത്രങ്ങള്‍ വലിച്ച് കീറി നിലത്ത് തള്ളിയിട്ട് ക്രൂരമായി ചവിട്ടി, മര്‍ദ്ദിച്ചു

കൊല്ലം/ കൊല്ലത്ത് വീണ്ടും ഭാര്യക്ക് ഭർത്താവിന്റെ വക ക്രൂരമായ പീഡനം. ചിതറയില്‍ ആണ് സ്ത്രിക്ക് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തിന് ഇരയായ സ്ത്രിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവാസിയായ ഭര്‍ത്താവിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യ സുബിനയെ ഭര്‍ത്താവ് അന്‍സില്‍ ക്രൂരമായമായി മര്‍ദ്ദിക്കുക യായിരുന്നു. ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറി നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു.

സുബിനയുടെ നിലവിളികേട്ട് എത്തിയ അന്‍സിലിന്‍റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചു ഇതിനിടയില്‍ സുബിനരക്ഷപ്പെട്ട്അ ടുത്ത ബന്ധുവിലേക്ക് ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്. മര്‍ദ്ദിക്കനായി പിന്നാലെ എത്തിയെങ്കിലും അന്‍സിലിനെ ബന്ധുക്കള്‍ തുടർന്ന് തടഞ്ഞു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്‍റ് ചെയ്തു. പത്ത് വര്‍ഷം മുൻപാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഇതിനു മുൻപ് സ്ത്രികള്‍ക്ക് എതിരെ അതിക്രമം നടത്തിയ സംഭവത്തിലെ പ്രതികൂടിയാണ് അന്‍സില്‍ എന്നാണു പോലീസ് പറയുന്നത്.

 

Back to top button