ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന ഭാര്യയെ വെടിവെച്ച് കൊന്ന് കുട്ടികളെ കനാലിലെറിഞ്ഞു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പാടാന്‍ കഴിയാത്തതിലുള്ള അരിശം മൂത്ത് ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം കുട്ടികളെ കനാലില്‍ എറിഞ്ഞു. ഉത്തര്‍ പ്രദേശിലാണ് കാമമടക്കാന്‍ കഴിയാതെ യുവാവ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്.
പപ്പു കുമാറര് എന്നയാളാണ് ഭാര്യ ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിലുള്ള വൈരാഗ്യത്തില്‍ അവരേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം പ്രതി പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
പരിസരവാസികള്‍ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി അന്വേഷണം തുടങ്ങിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ച ഘടകം ഇയാള്‍ വ്യക്തമാക്കിയത്. പതിനഞ്ച് ദിവസത്തോളമായി ഭാര്യയുമായി ശാരീരിക ബന്ധത്തിന് ശ്രമിച്ചെങ്കിലും അവള് വഴങ്ങിയില്ലന്നും ഇതാണ് കൃത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതി ഭാര്യയെ കൊന്നതായും കുട്ടികളെ കനാലില്‍ എറിഞ്ഞതായും സമ്മതിച്ചെങ്കിലും പ്രതിപറഞ്ഞ പ്രകാരം നടത്തിയ തെരച്ചലില്‍ കനാലില്‍ നിന്നും കുട്ടികളുടെ മൃതശരീരം കണ്ടെടുക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.