CovidEditors PicksFeaturedHealthLatest NewsMost Popular NewsNationalviral newsviral storyWorld

90 മിനിറ്റിനുള്ളില്‍ കോവിഡ് ബാധ തിരിച്ചറിയാന്‍ കഴിയുന്ന മാസ്‌ക് കണ്ടെത്തി

കൊറോണക്ക് പുറമെ മറ്റ് വൈറസുകള്‍ കണ്ടെത്തുന്നതിനും ഈ ഫെയ്‌സ് മാസ്‌കുകള്‍ക്ക് കഴിയും

കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള ഒരുക്കങ്ങൾ നടക്കവേ വൈറസ് ബാധ പെട്ടെന്ന് കണ്ടെത്താനുള്ള പുതു പുത്തൻ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അതിനായുള്ള ശാസ്ത്ര പരീക്ഷങ്ങൾ നടക്കുന്നതിനിടെ 90 മിനിറ്റിനുള്ളില്‍ രോഗിയിലെ കോവിഡ് ബാധ തിരിച്ചറിയാന്‍ കഴിയുന്ന ഒരു പുതിയ മാസ്‌ക് എംഐടിയിലെയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും എഞ്ചിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ഒരു ചെറിയ ഡിസ്‌പോസിബിള്‍ സെന്‍സറുകളുടെ സഹായത്തോടെയാണ് 90 മിനിറ്റിനുള്ളില്‍ രോഗിയിലെ കോവിഡ് ബാധ തിരിച്ചറിയാന്‍ കഴിയുക. ഈ സെന്‍സറുകള്‍ മറ്റ് ഫെയ്‌സ് മാസ്‌കുകളില്‍ ഘടിപ്പിക്കാം. കൊറോണ വൈറസിന് പുറമെ മറ്റ് വൈറസുകള്‍ കണ്ടെത്തുന്നതിനും ഈ ഫെയ്‌സ് മാസ്‌കുകള്‍ക്ക് കഴിയും എന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.

മാസ്‌ക് ധരിക്കുന്ന വ്യക്തി പുറത്തേക്ക് വിടുന്ന നിശ്വാസത്തിലൂടെയാണ് വൈറസിന്റെ സാന്നിധ്യം ബയോസെന്‍സര്‍ തിരിച്ചറിയുന്നത്. മാസ്‌കില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ആക്ടിവേറ്റ് ചെയ്ത് വൈറസ് ബാധ ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ഫലം എന്താണെങ്കിലും മാസ്‌കിലെ റീഡ്ഔട്ട് സ്ട്രിപ്പില്‍ ഇത് തെളിഞ്ഞുവരും. ആന്റിജന്‍ പരിശോധനയുടെ വേഗതയും കുറഞ്ഞ ചെലവും പിസിആര്‍ ടെസ്റ്റുകളുടെ കൃത്യതയും ഈ ഫെയ്സ് മാസ്‌കുകള്‍ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ ഇപ്പോൾ അവകാശപ്പെടുന്നത്.

എബോള, സിക്ക തുടങ്ങിയ വൈറസുകള്‍ക്കുള്ള പേപ്പര്‍ ഡയഗ്‌നോസ്റ്റിക്‌സില്‍ ഉപയോഗി ക്കുന്നതിനായി ഗവേഷണ സംഘം മുമ്പ് വികസിപ്പിച്ച ഫ്രീസ് ഡ്രൈഡ് സെല്ലുലാര്‍ മെഷിനറികളെ അടിസ്ഥാനമാക്കിയാണ് സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സെന്‍സറുകള്‍ ഫെയ്‌സ് മാസ്‌കുകളില്‍ മാത്രമല്ല, ലാബ് കോട്ടുകള്‍ പോലുള്ള വസ്ത്രങ്ങളിലും ഉള്‍പ്പെടുത്താമെന്ന് ഗവേഷകര്‍ മറ്റു പഠനങ്ങളിലൂടെ തെളിയിച്ചിരിക്കു കയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിതരായ രോഗികളെ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും പരിചരിക്കുന്നതിനും ഗുണം ചെയ്യുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നതാണ് ശ്രദ്ധേയം.

പുത്തൻ സാങ്കേതിക വിദ്യക്ക് ഗവേഷകർ പേറ്റന്റ് നേടാനുള്ള ശ്രമം നടത്തി വരുകയാണ്. ഇത്തരത്തിലുള്ള ഫെയ്‌സ് മാസ്‌ക് ലോകത്തിലേ തന്നെ ആദ്യ കണ്ടെത്തലാവുമെന്നും ശാസ്ത്ര ലോകം അവകാശപ്പെടുന്നുണ്ട്. പുതിയതായി വികസിപ്പിച്ചെടുത്ത ഈ മാസ്‌കിന്റെ വിലയോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇപ്പോള്‍ അറിയാനായിട്ടില്ല. എങ്കിലും കൊവിഡ് മൂന്നാം തരംഗ ഭീഷണി ഉയരുന്നതിനു മുമ്പേ ഈ മാസ്‌ക് വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Back to top button